|    Oct 19 Fri, 2018 4:17 am
FLASH NEWS

വീടാക്രമിച്ച് അമ്മയെയും മക്കളെയും വെട്ടിപ്പരിക്കേല്‍പിച്ച സംഭവം: നാലുപേര്‍ അറസ്റ്റില്‍

Published : 16th September 2017 | Posted By: fsq

 

ചാവക്കാട്: മണത്തല ഐനിപ്പുള്ളിയില്‍ മാരകായുധങ്ങളുമായെത്തി വീടാക്രമിച്ച് അമ്മയേയും മക്കളേയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ നാലു പ്രതികള്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടു പ്രതികള്‍ ഒളിവില്‍. കോട്ടപ്പുറം കുന്നത്ത് നൗഷാദ് (34), കോട്ടപ്പുറം കേരന്റകത്ത് ഫര്‍ഷി (20), നാലാം കല്ല് ബീച്ച് കേരന്റകത്ത് റിന്‍ഷാദ് (22), നാലാംകല്ല് കുന്നത്ത് ഹനീഫ (24) എന്നിവരേയാണ് എസ്‌ഐ എം കെ രമേഷ്, എഎസ്‌ഐ അനില്‍ മാത്യു, സ്‌ക്വാഡ് അംഗങ്ങളായ സുനു, ജിബിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 11 ന് രാത്രിയില്‍ ഐനിപ്പുള്ളി പണിക്കന്‍ രാഹുലിനേയും അമ്മയേയും സഹോദരനേയും സംഘം ആക്രമിക്കുകയായിരുന്നു. വീടിന്റെ ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമം നടത്തിയത്. നാലു ബൈക്കുകളിലെത്തിയ സംഘം ആക്രമണം നടത്തി രക്ഷപ്പെടുകയായിരുന്നു. ഫുട്‌ബോള്‍ കളിക്കിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലിസ് പറഞ്ഞു. പ്രതികളുമായി പോലിസ് തെളിവെടുപ്പ് നടത്തി. സംഘം ആക്രമണത്തിന് ഉപയോഗിച്ച ഇരുമ്പുവടി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലിസ് കണ്ടെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss