|    Dec 12 Tue, 2017 9:45 pm
FLASH NEWS

വീടാക്രമണക്കേസ്; 18 സിപിഎം പ്രവര്‍ത്തകര്‍ക്ക് തടവ്

Published : 28th October 2017 | Posted By: fsq

 

കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകന്റെ വീടാക്രമിച്ച കേസിലെ പ്രതികളായ 18 സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. പാപ്പിനിശ്ശേരി വെസ്റ്റിലെ പി വി മോഹനന്‍ (53), ദിജിത്ത് (24), ആഷിഷ് (23), രമേശന്‍ ചുടാച്ചി (44), നിഷേക് പാറയില്‍ (29), മോഹനന്‍ പാറയില്‍ (38), പ്രദീഷ് (28), സുജിത്ത് (30), ഷബിന്‍ (22), ജോളി (34), കല്യാശ്ശേരി സെന്‍ട്രലിലെ സുനില്‍ കുമാര്‍ (41), കുളത്തറ അശോകന്‍ (50), അരിങ്ങളയന്‍ ഷൈജു (34), ഇല്ലിപ്പുറത്തെ പാറയില്‍ അമ്പാടി (48), കല്യാശ്ശേരിയിലെ പി ഷൈജു(27), ജിതിന്‍ (23), കോലത്തുവയലിലെ വിജേഷ് (23), കരിക്കന്‍കുളത്തെ സുഗേഷ് (22) എന്നിവരെയാണ് രണ്ടുവര്‍ഷം തടവിനും 5000 രൂപ വീതം പിഴയടയ്ക്കാനും കണ്ണൂര്‍ അസിസ്റ്റന്റ് സെഷന്‍സ് കോടതി ശിക്ഷിച്ചത്. 2011 ജനുവരി 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. പാപ്പിനിശ്ശേരി ഇഎംഎസ് സ്‌കൂളിന് സമീപത്തെ ടി കെ പ്രേരാജന്റെ വീടാക്രമിക്കുകയും 11 പവന്‍ സ്വര്‍ണവും 6000 രൂപയും കവരുകയും വീട്ടുപകരണങ്ങള്‍ നശിപ്പിക്കുകയും ചെയ്‌തെന്നാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക