|    Aug 18 Fri, 2017 10:36 am

വീടാക്രമണം; 10 സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 25th October 2016 | Posted By: SMR

കൂത്തുപറമ്പ്: ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ച് തകര്‍ത്ത സംഭവത്തില്‍ 10 സിപിഎം പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. പടുവിലായിയിലെ കെ വി സുരേന്ദ്രന്‍, ഷാജി, പടുവിലായി കാവ് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി കെ വി സജേഷ് എന്നിവരുടെ വീടുകള്‍ ആക്രമിച്ച കേസിലാണ് സിപിഎം പ്രവര്‍ത്തകരെ  കൂത്തുപറമ്പ് എസ്‌ഐ കെ ജെ ബിനോയി, എഎസ്‌ഐമാരായ റഷീദ്, രമേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാതിരിയാട്ടെ കിള്ളിയോട് ഹൗസില്‍ സദാനന്ദന്‍(50), പാതിരിയാട്ടെ കിള്ളിയോട്ട് ചാലില്‍ ഹൗസില്‍ വയലോമ്പ്രന്‍ സജിത്ത്(32), കോയിലോട്ടെ കരുവാന്റപറമ്പത്ത് ഹൗസില്‍ പി വി വിജേഷ്(36), കോയിലോട്ടെ തേജസ്വനിയില്‍ പി കെ സജീവന്‍(40), പടുവിലായിലെ കിള്ളിയോട്ട് ചാലില്‍ കെ പി പുരുഷോത്തമന്‍(51), കോയിലോട്ടെ ചാത്തോത്ത് വളപ്പില്‍ വീട്ടില്‍ എം ഷൈജു(32), പടുവിലായിയിലെ കിള്ളിയോട്ട് ചാലില്‍ ഹൗസില്‍ കെ സി രവീന്ദ്രന്‍(58), കോയിലോട്ടെ ചാമയില്‍ ഹൗസില്‍ വി ഷിനോജ്(29), കോയിലോട്ടെ സോപാനം വീട്ടില്‍ വി രാജീവന്‍(40), കോയിലോട്ടെ ചാമയില്‍ വീട്ടില്‍ വി ഷിജിത്ത്(43)എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ ചിലര്‍ മുന്നു കേസുകളിലും ചിലര്‍ രണ്ടു കേസുകളിലും പ്രതിയാണെന്ന് പോലിസ് പറഞ്ഞു. കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. മഹാനവമി ദിവസം രാവിലെ 10.30ഓടെ സിപിഎം പടുവിലായി ലോക്കല്‍ കമ്മിറ്റിയംഗം വാളാങ്കാച്ചാലിലെ കെ മോഹനനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക