|    Feb 22 Wed, 2017 2:12 pm
FLASH NEWS

വീടാക്രമണം; സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 28th October 2016 | Posted By: SMR

കൂത്തുപറമ്പ്: ബിജെപി പ്രവര്‍ത്തകരുടെ വീടുകള്‍ അക്രമിച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമടക്കം 12 പേര്‍ അറസ്റ്റില്‍. പടുവിലായിക്കാവ് ക്ഷേത്രം സെക്രട്ടറി പടുവിലായിലെ കെ വി സജേഷിന്റെ വീടാക്രമിച്ച കേസിലാണ് സിപിഎം മാങ്ങാട്ടിടം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗം കോയിലോട്ടെ രജതം നിവാസില്‍ പി കെ അജിത്ത് കുമാര്‍(47), ശങ്കരനെല്ലൂരിലെ രചന വായനശാലയ്ക്ക് സമീപം അനിതയുടെ വീടാക്രമിച്ച കേസില്‍ ശങ്കരനെല്ലൂര്‍ സ്വദേശികോളായ തേജസില്‍ കെ പി വിനോദന്‍(51), തേജസില്‍ അശ്വിന്‍(19), ശ്രുതി നിലയത്തില്‍ പി കെ ചന്ദ്രന്‍(50), കോയിലോട് സ്വദേശികളായ ശ്രീരാഗത്തില്‍ അതുല്‍രാഗ്(19), ശ്രീരാഗത്തില്‍ അശ്വിന്‍ രാജ്(18), ശ്രീനിലയത്തില്‍ അനൂപ്(19), ശ്രീനിലയത്തില്‍ ആദര്‍ശ്(19), കണ്ണിപ്പൊയില്‍ രഞ്ജിത്ത്(31), ശങ്കരനെല്ലൂരിലെ ശ്രുതി നിലയത്തില്‍ ശരത്(21), വെള്ളോത്തന്റവിട പ്രജിത്ത്(21), സ്വാന്തനത്തില്‍ വടതലി ലക്ഷ്മണന്‍(42) എന്നിവരെയാണ് കൂത്തുപറമ്പ് എസ്‌ഐ കെ ജെ ബിനോയ്. എഎസ്‌ഐമാരായ വിനോദ്, രമേശന്‍ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ശങ്കരനെല്ലൂരിലെ മനീഷിന്റെ വീടാക്രമിച്ച കേസിലും വിനോദന്‍, അശ്വിന്‍, അതുല്‍രാഗ്, അശ്വിന്‍രാജ്, അനൂപ്, പി കെ ചന്ദ്രന്‍, ആദര്‍ശ്, രഞ്ജിത്ത് എന്നിവര്‍ പ്രതികളാണ്. കൂത്തുപറമ്പ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക