|    Oct 23 Mon, 2017 8:55 pm
FLASH NEWS

വീടാക്രമണം; ആറു സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Published : 26th October 2016 | Posted By: SMR

കൂത്തുപറമ്പ്: ബിജെപി പ്രവര്‍ത്തകരുടെ വീടാക്രമിച്ച കേസില്‍ സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം ഉള്‍പ്പെടെ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വേങ്ങാട് ലോക്കല്‍ കമ്മിറ്റി അംഗം കോയിലോട്ടെ സരസ്വതി നിലയത്തില്‍ കെ രത്‌നാകരന്‍ (38), വേങ്ങാട് തെരുവിലെ പൗര്‍ണമിയില്‍ കൂവ്വ മനോജ് (40), ഊര്‍പ്പള്ളിയിലെ കൂരാറ ഹൗസില്‍ സി പി പ്രമോദ്്(27), കൂരിയോട്ടെ നിഷ നിവാസില്‍ നില്‍ജിത്ത്(22), കൂരിയോട്ടെ പി സി വിനീഷ്(29), ഉൗര്‍പ്പള്ളിയിലെ വലിയപറമ്പത്ത് ഹൗസില്‍ അമര്‍നാഥ് (20) എന്നിവരെയാണ് കൂത്തുപറമ്പ് എസ്‌ഐ കെ ജെ ബിനോയിയും സംഘവും പിടികൂടിയത്. കൂരിയോട്ടെ മുകുന്ദന്റെ വീട് അക്രമിച്ച് തകര്‍ത്ത കേസിലാണ് ആറു പേരെയും അറസ്റ്റ് ചെയ്തത്. കൂവ്വമനോജ്, പി സി വിനീഷ് എന്നിവര്‍ കൂരിയോട്ടെ നാരായണന്റെ വീട് അക്രമിച്ച് തകര്‍ത്ത കേസിലും പ്രതികളാണ്.  അമര്‍നാഥ് ചാമ്പാട്ടെ ആര്‍എസ്എസ് ഓഫിസായി പ്രവര്‍ത്തിക്കുന്ന വിവേകാനന്ദ മന്ദിരം തകര്‍ത്ത കേസിലും പ്രതിയാണ്. കൂത്തുപറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. വാളങ്കിച്ചാലിലെ സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ മോഹനനെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീടുകള്‍ക്കുനേരെ അക്രമം ഉണ്ടായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക