|    Oct 23 Tue, 2018 9:25 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വീക്ഷണത്തിന് അയോഗ്യതയില്ല : പി ടി തോമസ്‌

Published : 20th September 2017 | Posted By: fsq

 

കൊച്ചി/തിരുവനന്തപുരം:  വീക്ഷണം ദിനപത്രത്തിന്റെ പ്രസിദ്ധീകരണം മുടങ്ങും എന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ പി ടി തോമസ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രജിസ്ട്രാര്‍ ഓഫ് കമ്പനീസുമായി (ആര്‍ഒസി) ബന്ധപ്പെട്ട് ഇപ്പോള്‍ ഉണ്ടായിട്ടുള്ള പ്രതിസന്ധി വീക്ഷണത്തിന്റെ രജിസ്‌ട്രേഷനേയോ പ്രസിദ്ധീകരണത്തേയോ ബാധിക്കില്ല. പതിവ് പോലെ പ്രസിദ്ധീകരണം തുടരും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീക്ഷണത്തിന്റെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും അയോഗ്യനാക്കിയെന്ന വാര്‍ത്ത തികച്ചും തെറ്റാണ്. അദ്ദേഹം വീക്ഷണം ഡയറക്ടര്‍ ബോര്‍ഡിലില്ല.മുന്‍ മുഖ്യമന്ത്രി എന്ന നിലയില്‍ നോര്‍ക്ക റൂട്ട്‌സിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗത്വത്തില്‍ നിന്നുമാണ് അദ്ദേഹം അയോഗ്യനാക്കപ്പെട്ടതെന്നും പി ടി തോമസ് പറഞ്ഞു. അതേസമയം, വീക്ഷണം  ദിനപത്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് താനുള്‍പ്പെടെയുള്ളവരെ അയോഗ്യരാക്കിയ   രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ  നടപടി ചില സാങ്കേതിക കാരണങ്ങളാലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് പരിഹരിക്കാന്‍   വീക്ഷണം മാനേജ്‌മെന്റ് നടപടികള്‍ ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss