|    Oct 17 Wed, 2018 3:08 pm
FLASH NEWS
Home   >  Kerala   >  

വീക്ഷണം പത്രത്തിന്റെ അംഗീകാരം റദ്ദാക്കി

Published : 19th September 2017 | Posted By: shins

 

ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണത്തിന്റെ അംഗീകാരം കേന്ദ്ര കോര്‍പ്പറേറ്റ് കാര്യമന്ത്രാലയം റദ്ദാക്കി. വീക്ഷണം ദിനപത്രം പ്രസിദ്ധീകരിക്കുന്ന കമ്പനി കഴിഞ്ഞ മൂന്നു വര്‍ഷമായി ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
കൂടാതെ വീക്ഷണത്തിന്റെ ഡയറക്ടര്‍മാരായ ആറുപേരെ കേന്ദ്രം അയോഗ്യരുമാക്കി. പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല,  മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍,  പൗലോസ് തങ്കച്ചന്‍, ഷാനവാസ് ഇബ്രാഹീം കുട്ടി, പിടി തോമസ്, ബെന്നി ബെഹ്നാന്‍ എന്നിവരെയാണ്  അയോഗ്യരാക്കിയത്.
2016 നവംബര്‍ ഒന്നു മുതല്‍ 2021 ഒക്ടോബര്‍ 31 വരെയാണ് അയോഗ്യതയുണ്ടാവുക. വീക്ഷണം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ലിമിറ്റഡിന്റെ ബാലന്‍സ് ഷീറ്റ് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ്  കമ്പനിയുടെ അംഗീകാരം റദ്ദാക്കിയത്. കേരളത്തിൽ മാത്രം വിവിധ സ്ഥാപനങ്ങളിലെ 12000 ഡയറക്ടർമാരെ അയോഗ്യരാക്കി. രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലെ ഒരു ലക്ഷത്തോളം ഡയറക്ടര്‍മാരെ അയോഗ്യരാക്കുകയും ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ ആയിരക്കണക്കിന് കമ്പനികളുടെ അംഗീകാരമാണ് ഇത്തരത്തില്‍ റദ്ദാക്കിയിരിക്കുന്നത്. അതേസമയം, പത്രത്തിന്റെ പ്രസിദ്ധീകരണത്തിന് തടസ്സമുണ്ടാവില്ലെന്നും റിപോര്‍ട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss