|    Mar 27 Mon, 2017 6:21 am
FLASH NEWS
Home   >  Pravasi  >  Gulf  >  

വി2എക്‌സ് പ്രവര്‍ത്തന രീതി

Published : 20th September 2016 | Posted By: SMR

1,000 മീറ്റര്‍ പരിധിയിലുള്ള വാഹനങ്ങളുമായി സംവദിക്കുന്ന കണക്ടഡ് വെഹിക്കിള്‍ സാങ്കേതിക വിദ്യ വൈഫൈക്ക് സമാനമായ സിഗ്‌നലുകളാണ് ഉപയോഗിക്കുന്നത്. ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാറുകള്‍ക്ക് പ്രസക്തമായ വിവരങ്ങള്‍ മാത്രം ഉപയോഗിക്കാനുള്ള ഇന്റലിജന്‍സ് സംവിധാനം ഉണ്ടാവും.
വാഹന നിര്‍മാണ സമയത്തോ പിന്നീടോ വാഹനത്തിനുള്ളില്‍ ഘടിപ്പിക്കുന്ന ഇന്‍-കാര്‍ യൂണിറ്റ്, പ്രധാന സ്ട്രീറ്റുകളിലും ഇന്റര്‍സെക്ഷനുകളിലും സ്ഥാപിക്കുന്ന റോഡ് സൈഡ് യൂണിറ്റ്, വി2എക്‌സ് കേന്ദ്രത്തില്‍ നിന്ന് നിയന്ത്രിക്കാന്‍ സാധിക്കുന്ന അപ്ലിക്കേഷനുകള്‍ എന്നിവയാണ് വി2എക്‌സ് സംവിധാനത്തിന്റെ ഭാഗങ്ങള്‍.
വാഹനത്തിലെ ഡാഷ്‌ബോര്‍ഡില്‍ ചിത്രങ്ങളായോ ശബ്ദമായോ ആണു സന്ദേശം കൈമാറുക. ഈ സന്ദേശങ്ങളോട് ഡ്രൈവര്‍ ഏത് രീതിയില്‍ പ്രതികരിക്കുന്നു എന്നതിന് അനുസരിച്ചായിരിക്കും സംവിധാനത്തിന്റെ വിജയം. വി2എക്‌സിനെയും റോഡ് ശൃംഖലയെയും ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്താല്‍ അടുത്ത അഞ്ച് 10 വര്‍ഷത്തിനകം ഡ്രൈവറില്ലാത്ത കാറുകള്‍ എന്ന സങ്കല്‍പ്പവും ഖത്തറില്‍ യാഥാര്‍ഥ്യമാക്കാന്‍ സാധിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക