|    Mar 25 Sat, 2017 9:10 pm
FLASH NEWS

വി വി ദക്ഷിണാമൂര്‍ത്തി അന്തരിച്ചു

Published : 1st September 2016 | Posted By: SMR

കോഴിക്കോട്: പ്രമുഖ സിപിഎം നേതാവും ദേശാഭിമാനി മുന്‍ പത്രാധിപരുമായിരുന്ന വി വി ദക്ഷിണാമൂര്‍ത്തി (82) അന്തരിച്ചു. ശ്വാസകോശ കാന്‍സറിനെ തുടര്‍ന്ന് കോഴിക്കോട് സഹകരണ ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് 3.30ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് പാലേരിയിലെ വീട്ടുവളപ്പില്‍. ടി ആര്‍ വാര്യരുടെയും നാരായണി വാരസ്യാരുടെയും മകനായി 1934ല്‍ പനക്കാട്ടാണ് ജനനം.
മാര്‍ക്‌സിയന്‍ ദര്‍ശനത്തില്‍ ആഴത്തില്‍ അറിവുള്ള ദക്ഷിണാമൂര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ്.  1965, 1967, 1980 വര്‍ഷങ്ങളില്‍ പേരാമ്പ്രയില്‍ നിന്ന് നിയമസഭയിലെത്തി. 2005 ജൂലൈ മുതല്‍ 2016 ആഗസ്ത് വരെ ദേശാഭിമാനി പത്രാധിപരായിരുന്നു. 16ാം വയസ്സിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായത്. 26 വര്‍ഷം അധ്യാപകനായി. 1982ല്‍ വടക്കുമ്പാട് ഹൈസ്‌കൂളില്‍നിന്നു വിരമിച്ചു. അതേ വര്‍ഷം സിപിഎം സംസ്ഥാന സമിതി അംഗമായി. കുറച്ചുകാലം കോഴിക്കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. ഭാര്യ: റിട്ട. അധ്യാപിക ടി എം നളിനി. മക്കള്‍: മിനി (അധ്യാപിക, മാനിപുരം എയുപി സ്‌കൂള്‍), അജയകുമാര്‍ (പ്രിന്‍സിപ്പല്‍, വെള്ളിമാടുകുന്ന് ജെഡിടി ഇസ്‌ലാം ഐടിഐ), ആര്‍ പ്രസാദ് (ദേശാഭിമാനി മലപ്പുറം യൂനിറ്റ് മാനേജര്‍).
മരുമക്കള്‍: എ ശിവശങ്കരന്‍ (ഡെപ്യൂട്ടി പോസ്റ്റ്മാസ്റ്റര്‍, കോഴിക്കോട്), ശ്രീകല (ലാബ് അസിസ്റ്റന്റ്, വടക്കുമ്പാട് എച്ച്എസ്എസ്), പ്രിയ (അധ്യാപിക, ജെഡിടി എച്ച്എസ്എസ്). സഹോദരങ്ങള്‍: ദേവകി, ശാരദ (മരുതോങ്കര), സുഭദ്ര (ഗുരുവായൂര്‍), പരേതരായ ലീല (പനക്കാട്), യശോദ (തളിപ്പറമ്പ്), ശൂലപാണി.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക