|    Oct 21 Sat, 2017 6:42 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വി മുരളീധരനെതിരേ കേസെടുത്തു

Published : 9th October 2017 | Posted By: fsq

 

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ കൊലവിളി മുദ്രാവാക്യം വിളിച്ചതുമായി ബന്ധപ്പെട്ടു ബിജെപി നേതാവ് വി മുരളീധരനെതിരേ കൂത്തുപറമ്പ് പോലിസ് കേസെടുത്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയ്ക്കിടെ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഭീഷണി മുദ്രാവാക്യങ്ങളും പ്രകടനവും ഫേസ്ബുക്ക് ലൈവ് ചെയ്തു പ്രചരിപ്പിച്ചതിനാണ് യാത്രാ കണ്‍വീനറായ വി മുരളീധരനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജയരാജനെതിരേ മുദ്രാവാക്യം വിളിച്ചതിനാണു പ്രവര്‍ത്തകര്‍ക്കെതിരേ കേസ്. രാഷ്ട്രീയ സംഘര്‍ഷത്തിനുള്ള ശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. തലശ്ശേരി സ്വദേശി സി റാഷിദ് തലശ്ശേരി ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കേസെടുത്ത് അന്വേഷണം നടത്താന്‍ കൂത്തുപറമ്പ് സിഐക്ക് ഡിവൈഎസ്പി നിര്‍ദേശം നല്‍കുകയായിരുന്നു. ജനരക്ഷാ യാത്രയുടെ കണ്ണൂര്‍ പര്യടനം പാനൂരില്‍ നിന്നു കൂത്തുപറമ്പിലേക്കു നടക്കുന്നതിനിടെയാണ് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ പ്രവര്‍ത്തകര്‍ കൊലവിളി ഉയര്‍ത്തിയത്. മുദ്രാവാക്യം മുഴക്കുന്നതിന്റെ വീഡിയോ വി മുരളീധരന്‍ കൂത്തുപറമ്പില്‍ നിന്നു തദ്‌സമയം എന്ന കുറിപ്പുസഹിതം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. അക്രമത്തിനെതിരേ പദയാത്ര നടത്തുന്ന ബിജെപി നേതാക്കള്‍ തന്നെ അക്രമത്തെ പ്രോല്‍സാഹിപ്പിക്കുകയാണെന്നും കൊലവിളിക്കെതിരേ കേസെടുക്കണമെന്നും പി ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക