|    Aug 19 Sun, 2018 9:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസ് പ്രതിക്ക് സ്ഥാനക്കയറ്റം : അപലപനീയമെന്ന്

Published : 8th June 2017 | Posted By: fsq

 

തിരുവനന്തപുരം: വി ബി ഉണ്ണിത്താന്‍ വധശ്രമക്കേസില്‍ സിബിഐ കുറ്റപത്രം പോലും മുഴുവനായി സമര്‍പ്പിച്ചിട്ടില്ലാത്ത ഘട്ടത്തില്‍ കേസിലെ മുഖ്യപ്രതിയായ പോലിസ് ഉദ്യോഗസ്ഥന് പോലിസ് സൂപ്രണ്ട് തസ്തികയില്‍ സ്ഥാനക്കയറ്റം നല്‍കിയ നടപടി അപലപനീയമാണെന്ന് കെയുഡബ്ല്യുജെ സംസ്ഥാന സമിതി പ്രസ്താവിച്ചു. പ്രതിയായ ഉദ്യോഗസ്ഥന് ക്രൈംബ്രാഞ്ചില്‍ എസ്പിയായാണ് നിയമനം നല്‍കിയിരിക്കുന്നത്. മാതൃഭൂമി ലേഖനായ വി ബി ഉണ്ണിത്താനെ കൊല്ലാന്‍ ശ്രമിച്ച കേസില്‍ സിബിഐ ചെന്നൈ യൂനിറ്റ് അന്വേഷിച്ച് 2012ല്‍ കുറ്റപത്രം നല്‍കിയപ്പോള്‍ പല പ്രധാന പ്രതികളും ഒഴിവാക്കപ്പെട്ടു. ഇതിനിടയില്‍ പ്രതിയായ പോലിസുദ്യോഗസ്ഥനെ മുന്‍ ഭരണകാലത്ത് സര്‍വീസില്‍ തിരികെയെടുത്തു. ഈ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ തലപ്പത്തേക്ക് പ്രതിയായ ഉദ്യോഗസ്ഥനെത്തന്നെ ഇപ്പോള്‍ സ്ഥാനക്കയറ്റം നല്‍കി നിയമിക്കുകയും ചെയ്തിരിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രി നിഷ്പക്ഷമായി പരിശോധിക്കണമെന്ന് സംസ്ഥാന സമിതി പ്രസ്താവനയില്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss