|    Nov 23 Thu, 2017 5:18 am
FLASH NEWS
Home   >  Todays Paper  >  page 10  >  

വി ഡി സതീശന് മറുപടിയുമായി കാപെക്‌സ് ചെയര്‍മാന്‍

Published : 3rd November 2016 | Posted By: SMR

കൊല്ലം: തോട്ടണ്ടി ഇറക്കുമതിയുമായി ബന്ധപ്പെട്ട് കാപെക്‌സിനെതിരേ വി ഡി സതീശന്‍ നടത്തുന്ന ആക്ഷേപങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍മാന്‍ കൊല്ലായില്‍ സുദേവന്‍. കാഷ്യു കോര്‍പറേഷനെ അപകീര്‍ത്തിപ്പെടുത്താന്‍ ആരോപണവുമായി രംഗത്ത് എത്തിയവരുടെ പിന്നിലുള്ളത് സിബിഐ അന്വേഷണം നേരിടുന്നവരാണെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹനും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിമസഭയില്‍ അടക്കം ആരോപണങ്ങള്‍ ഉന്നയിച്ചവരുമായി പരസ്യമായ സംവാദത്തിന് കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാണ്. 2016 ജൂലൈ 11ന് കാപെക്‌സിന്റെ പുതിയ എംഡിയായി ആര്‍ രാജേഷ് ചുമതലയേറ്റത്. തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടന്ന കാപെക്‌സിന്റെയും കോര്‍പറേഷന്റെയും ഫാക്ടറികള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ഫലപ്രദമായ നടപടികളാണ് സ്വീകരിച്ചത്. തോട്ടണ്ടി ലഭിക്കുന്നതിന് കാപെക്‌സ് ഒമ്പത് തവണ ഇ-ടെന്‍ഡറുകള്‍ വിളിച്ചെങ്കിലും മൂന്ന് ടെന്‍ഡറുകളില്‍ ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക