|    Jul 19 Thu, 2018 11:10 pm
FLASH NEWS
Home   >  Kerala   >  

വി ഡി സതീശനെതിരേ ശശികല വനിതാകമ്മീഷന് പരാതി നല്‍കി

Published : 26th September 2017 | Posted By: shadina sdna


തിരുവനന്തപുരം: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല വിഡി സതീശന്‍ എംഎല്‍എക്കെതിരേ വനിതാകമ്മീഷന് പരാതിനല്‍കി. പറവൂരിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ കേസ് നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് പരാതി. അടിസ്ഥാന രഹിതമായ പരാതി നല്‍കിയതിലൂടെ വിഡി സതീശന്‍ എംഎല്‍എ തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് ശശികല പരാതിയില്‍ പറയുന്നു. താന്‍ പ്രകോപനപരമായി പ്രസംഗിച്ചിട്ടില്ലെന്നും നിലവിലുള്ള കേസിന്റെ വിശദാംശങ്ങള്‍ സംസ്ഥാന പോലിസ് മേധാവിയില്‍ നിന്ന് വാങ്ങുകയും എംഎല്‍എയെ വിളിച്ചു വരുത്തി അന്വേഷിക്കണമെന്നും ശശികല പരാതിയില്‍ പറയുന്നു

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss