|    May 27 Sat, 2017 8:09 am
FLASH NEWS

വി കെ സഞ്ജുവിനും മുസ്തഫ അബൂബക്കറിനും മുഷ്താഖ് അവാര്‍ഡ്

Published : 1st July 2016 | Posted By: SMR

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബ്ബിന്റെ മുഷ്താഖ് സ്‌പോര്‍ട്‌സ് ജേര്‍ണലിസം അവാര്‍ഡിന് മെട്രോ വാര്‍ത്ത കൊച്ചി ന്യൂസ് എഡിറ്റര്‍ വി കെ സഞ്ജുവും സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി അവാര്‍ഡിന് മാധ്യമം മലപ്പുറം സ്റ്റാഫ് ഫോട്ടോഗ്രാഫര്‍ മുസ്തഫ അബൂബക്കറും അര്‍ഹരായി.
പഴയകാല സ്‌പോര്‍ട്‌സ് ലേഖകന്‍ പി എ മുഹമ്മദ് കോയയെന്ന മുഷ്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. 10,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. എംഎല്‍എയും മുന്‍മന്ത്രിയുമായ ഡോ. എം കെ മുനീര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് കൂടിയായ എ പ്രദീപ് കുമാര്‍ എംഎല്‍എ, മലയാള മനോരമ മുന്‍ ചീഫ് ഫോട്ടോഗ്രാഫര്‍ പി മുസ്തഫ എന്നിവരടങ്ങുന്ന ജഡ്ജിങ് കമ്മിറ്റിയാണു മുസ്തഫ അബൂബക്കറിനെ ഫോട്ടോഗ്രഫി അവാര്‍ഡിന് തിരഞ്ഞെടുത്തത്.
2015 നവംബര്‍ 28ന് ‘കൈവിടില്ല, മനോവീര്യം’ എന്ന തലവാചകത്തോടെ പ്രസിദ്ധീകരിച്ച പടത്തിനാണ് അവാര്‍ഡ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day