|    Jan 23 Mon, 2017 8:07 am
FLASH NEWS

വി എസ് കേരളത്തിന്റെ കാസ്‌ട്രോ: യെച്ചൂരി

Published : 20th May 2016 | Posted By: swapna en

yechuriതിരുവനന്തപുരം: വി എസ് അച്യൂതാനന്ദന്‍ കേരളത്തിന്റെ ഫിദല്‍ കാസ്‌ട്രോയാണെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പിണറായി വിജയനെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത തീരുമാനം അറിയിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് യെച്ചൂരി വി എസ്സിനെ കാസ്‌ട്രോയോട് ഉപമിച്ചത്. വാര്‍ത്താ സമ്മേളനത്തില്‍ കോടിയേരിയും വിഎസ്സും ഉണ്ടായിരുന്നു. പാര്‍ട്ടി സംസ്ഥാന ഘടകത്തിനെ യെച്ചൂരി അഭിനന്ദിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റിലാണ് പിണറായിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. നേരത്തെ മുഖ്യമന്ത്രിയാവാന്‍ താല്‍പ്പര്യമുണ്ടെന്ന് വിഎസ് അറിയിച്ചിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 208 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക