|    Jan 24 Tue, 2017 10:58 pm
FLASH NEWS

വി എസ് അച്യുതാനന്ദന്‍ സിനിമയില്‍ വേഷമിടുന്നു

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ വെള്ളിത്തിരയിലേക്ക്. യുവാക്കളുടെ കൂട്ടായ്മ ഒരുക്കുന്ന ചിത്രത്തിലാണ് 93കാരനായ വിഎസ് വേഷമിടുന്നത്. കൂത്തുപറമ്പിലെ ദൃശ്യ ആര്‍ട്‌സ് ക്ലബ് കൂട്ടായ്മയുടെ പ്രഥമ സംരംഭമായ കാംപസ് ഡയറിയിലാണ് വിഎസ് പ്രധാന വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നത്.
വി എസ് അച്യുതാനന്ദന്‍ ആയി തന്നെയാണ് അദ്ദേഹം സിനിമയില്‍ വരുന്നത്. സി കെ ജീവന്‍ദാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷൂട്ടിങ്ങിനായി ജൂലൈ 9ന് വിഎസ് കൂത്തുപറമ്പിലെത്തും. കുപ്പിവെള്ള കമ്പനിയിലേക്കു വെള്ളം കടത്തുന്നതിനെതിരേ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായെത്തുന്നതാണ് സിനിമയില്‍ വിഎസ് അവതരിപ്പിക്കുക.തലൈവാസല്‍ വിജയ്, ജോയി മാത്യു, മാമുക്കോയ, തുടങ്ങിയ താരങ്ങളും അഭിനയിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക