|    Jan 24 Tue, 2017 6:26 am

വി എസ്സിനെതിരേ ബിന്ദു കൃഷ്ണ; വി എസ് ബുദ്ധിയില്ലാത്ത കഴുതയെന്ന്

Published : 3rd December 2015 | Posted By: swapna en

bindu_

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി എസ് അച്യൂതാനന്ദനെതിരേ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണ. വി എസ് ബുദ്ധിയില്ലാത്ത കഴുതയെന്ന് ബിന്ദു കൃഷ്ണ കൊട്ടാരക്കരയില്‍ നടന്ന ഒരു യോഗത്തില്‍ പറഞ്ഞു. കഴുതയ്ക്ക് ബുദ്ധിയില്ല.കഴുതയെ മുഖ്യമന്ത്രിയാക്കാന്‍ ആരെങ്കിലും തയ്യാറാവുമോയെന്നും ബിന്ദു യോഗത്തില്‍ പറഞ്ഞു.

ഒപ്പമുള്ളവരെ കടിച്ചു തിന്നുന്ന സിംഹമാണ് പിണറായി വിജയന്‍. കേരളത്തിന്റെ മുഖ്യമന്ത്രിയായി അത്തരമൊരു സിംഹത്തെ വേണ്ടെന്നും ബിന്ദു പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിവാദ പരാമര്‍ശം. എന്നാല്‍ താന്‍ വി എസിനെ അധിക്ഷേപിച്ചിട്ടില്ലെന്നും ജി സുധാകരന്റെ പ്രസ്താവനയെ ഉദ്ധരിച്ചതാണെന്നും ബിന്ദു കൃഷ്ണ പിന്നീട് പറഞ്ഞു. നൂറ് സിംഹങ്ങളെ കഴുത നയിക്കുന്നതിലും നല്ലത് നൂറ് കഴുതകളെ സിംഹം നയിക്കുന്നതാണെന്ന് സുധാകരന്‍ നേരത്തെ പ്രസ്താവിച്ചിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിക്കുന്നതായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും ബിന്ദു പിന്നീട് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 122 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക