|    Jan 19 Thu, 2017 4:17 pm
FLASH NEWS

വി. എച്ച്. എസ്. ഇ : പുതിയ അപേക്ഷ നല്‍കാം

Published : 4th July 2016 | Posted By: G.A.G

തിരുവനന്തപുരം : ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് പുതിയ അപേക്ഷ ജൂലൈ നാലു മുതല്‍ 11 വരെ സമര്‍പ്പിക്കാം. ഇതുവരെയും അപേക്ഷ നല്‍കാത്തവര്‍ക്ക് പുതിയ അപേക്ഷാ ഫോറം സ്‌കൂളുകളില്‍ നിന്നും വാങ്ങി പൂരിപ്പിച്ച് സമര്‍പ്പിക്കാം. നിലവില്‍ അപേക്ഷ നല്‍കിയിട്ടുള്ളവരില്‍ ഇതുവരെയും മുഖ്യ അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിക്കാതിരിക്കുകയും, അലോട്ട്‌മെന്റ് ലഭിച്ചിട്ട് പ്രവേശനം നേടാതിരിക്കുകയും ചെയ്തവര്‍ക്ക് സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുവാനായി അവരുടെ അപേക്ഷ സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന ഫോറം ഉപയോഗിച്ച് പുതുക്കി നല്‍കാം. പ്രവേശനം നേടിയവര്‍ക്ക് കോമ്പിനേഷന്‍ മാറ്റത്തിനും സ്‌കൂള്‍ മാറ്റത്തിനും അപേക്ഷിക്കാം. ജൂലൈ ഏഴ്, എട്ട് തീയതികളില്‍ സ്‌കൂള്‍/കോഴ്‌സ് കോമ്പിനേഷന്‍ മാറ്റത്തിനായി അപേക്ഷിക്കാന്‍ നിശ്ചിത അപേക്ഷാ ഫോറത്തില്‍ അപേക്ഷ, അഡ്മിഷന്‍ നേടിയ സ്‌കൂളില്‍ സമര്‍പ്പിക്കാം. ക്ലാസുകള്‍ ജൂലൈ നാലിന് ആരംഭിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 82 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക