|    Dec 19 Wed, 2018 9:17 pm
FLASH NEWS
Home   >  Kerala   >  

വി എം സുധീരന്റെ നീക്കങ്ങള്‍ ഹിമാലയന്‍ മണ്ടത്തരങ്ങളാണെന്ന് ജോയ് എബ്രഹാം

Published : 13th June 2018 | Posted By: sruthi srt

കോഴിക്കോട്: വി എം സുധീരന്റെ നീക്കങ്ങള്‍ ഹിമാലയന്‍ മണ്ടത്തരങ്ങളാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എംപി. സ്വന്തം പാര്‍ട്ടിക്കും മുന്നണിക്കും പ്രതിസന്ധി സൃഷ്ടിക്കുകയാണ് സുധീരന്‍ ചെയ്യുന്നത്. ഇത് ബോധപൂര്‍വമുള്ള നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. 43 വര്‍ഷം യുഡിഎഫിനൊപ്പംനിന്ന കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് രാജ്യസഭാസീറ്റ് ഔദാര്യമല്ല. വിലപേശല്‍ രാഷ്ട്രീയം കേരളാ കോണ്‍ഗ്രസിന് മേല്‍ ആരോപിക്കുന്ന സുധീരന്‍, തന്റെ പ്രസ്താവനകളിലൂടെ സഹായിക്കുന്നത് രാഷ്ട്രീയശത്രുക്കളായ ബിജെപിയെയും, സിപിഎമ്മിനെയുമാണ്. സ്വന്തം പ്രസ്താവനകളിലൂടെ സുധീരന്‍ എക്കാലവും രാഷ്ട്രീയശത്രുക്കളുടെ മിത്രമായിരുന്നു.


1980 ല്‍ മണലൂര്‍ നിയോജകമണ്ഡലത്തില്‍നിന്നും ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും കൈപ്പത്തി ചിഹ്്‌നത്തില്‍ മല്‍സരിച്ച എന്‍ ഐ ദേവസികുട്ടിയെ പരാജയപ്പെടുത്തിയാണ് സുധീരന്‍ നിയമസഭയിലെത്തിയത് എന്നത് ചരിത്രമാണ്. അദ്ദേഹം ബോധപൂര്‍വം അത് മറന്നാലും കേരളം മറന്നിട്ടില്ല. സഹപ്രവര്‍ത്തകരെ കടന്നാക്രമിച്ച് രാഷ്ട്രീയ എതിരാളികളുടെ കൈയടി വാങ്ങുക എന്നത് സുധീരന്റെ പതിവ് ശൈലിയാണെന്നും ജോയ് എബ്രഹാം എംപി കൂട്ടിച്ചേര്‍ത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss