|    Aug 14 Tue, 2018 1:53 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

വി എം രാധാകൃഷ്ണന്റെ 20 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി

Published : 22nd September 2017 | Posted By: fsq

 

കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വ്യവസായി വി എം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. സര്‍ക്കാര്‍ 1,99,84,200 രൂപയുടെ മൂല്യം കണക്കാക്കിയിട്ടുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടി  ഉത്തരവിട്ടത്. അഴിമതിയിലൂടെ സമ്പാദിച്ച തുക വിനിയോഗിച്ച് കൈവശപ്പെടുത്തിയവ എന്ന നിലയില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. അഞ്ചു കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തത്. രാധാകൃഷ്ണന്റെ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് വിഭാഗം ശേഖരിച്ച് ഡല്‍ഹി വിഭാഗത്തിനു കൈമാറിയിരുന്നു. പാലക്കാട് മുനിസിപ്പാലിറ്റി പിരായീരിയിലെ 25, 24, 44, 21 സെന്റ് വീതം വരുന്ന സ്ഥലങ്ങള്‍, കല്‍പ്പറ്റ വില്ലേജിലെ 12 സെന്റ്, പാലക്കാട്ടെ കുന്നന്നൂരിലെ 21 സെന്റ് സ്ഥലവും വീടും, ഒലവക്കോട് വടക്കന്തറ പട്ടിക്കരയിലെ 79.20 സെന്റ്് സ്ഥലം, തിരുവനന്തപുരത്തെ 2.77 ചതുരശ്രമീറ്റര്‍ സ്ഥലം എന്നിവയും രാധാകൃഷ്ണന്‍ വാങ്ങിയതായാണ് കണ്ടെത്തല്‍. കല്‍പ്പറ്റ പെരുന്തട്ട എസ്റ്റേറ്റിലെ അഞ്ച് ഏക്കര്‍ 15 സെന്റ്് സ്ഥലം സൂര്യ വിഎംആര്‍ ഹോളിഡെയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ പേരിലാണ് വാങ്ങിയത്. കമ്പനിയുടെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് അതേ ബാങ്കിലുള്ള സ്വന്തം അക്കൗണ്ടിലേക്കു പണം മാറ്റിയതായി കാണുന്നുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു. ഈ സ്വത്തുക്കളില്‍ പണിതുയര്‍ത്തിയ വൈത്തിരി വെള്ളാരംകുന്നിലെ സൂര്യ കാസില്‍, കല്‍പ്പറ്റയിലെ ഹരിതഗിരി, പാലക്കാട് സൂര്യ റസിഡന്‍സി സ്ഥാപനങ്ങളും കണ്ടുകെട്ടിയവയുടെ കൂട്ടത്തിലുണ്ട്. 180 ദിവസത്തെ കാലപരിധിയുള്ള താല്‍ക്കാലിക കണ്ടുകെട്ടല്‍ ഉത്തരവാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ കാലയളവില്‍ പ്രത്യേക അനുമതിയില്ലാതെ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യാനോ വില്‍ക്കാനോ നീക്കം ചെയ്യാനോ ഭാഗം തിരിക്കാനോ പാടില്ല. ഒരു മാസത്തിനകം അഡ്ജൂഡിക്കേറ്റിങ് അതോറിറ്റി മുമ്പാകെ അപ്പീല്‍ നല്‍കാന്‍ രാധാകൃഷ്ണന് അവസരമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss