|    Dec 11 Tue, 2018 7:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

വി എം രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി

Published : 13th November 2018 | Posted By: kasim kzm

തിരുവനന്തപുരം: വി എം രാധാകൃഷ്ണന്റെ (ചാക്ക് രാധാകൃഷ്ണന്‍) ഉടമസ്ഥതയിലുള്ള കെട്ടിടം എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടി. രാധാകൃഷ്ണന്‍ സിപിഎമ്മില്‍ നിന്നു വാങ്ങിയ തിരുവനന്തപുരത്തെ “ദേശാഭിമാനി’യുടെ മുന്‍ ആസ്ഥാനമന്ദിരമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്.
മൂന്നരക്കോടി രൂപയ്ക്കാണു രാധാകൃഷ്ണന്‍ ഈ കെട്ടിടം പാര്‍ട്ടിയില്‍ നിന്നു വാങ്ങിയത്. കെട്ടിടത്തിനു രാധാകൃഷ്ണന്‍ മുടക്കിയ തുക അഴിമതിപ്പണമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നടപടി. വി എം രാധാകൃഷ്ണന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കു പിന്നില്‍ മലബാര്‍ സിമന്റ്‌സിലെ അഴിമതിയാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് റിപോര്‍ട്ട് പറയുന്നു. അഴിമതിയിലൂടെ സമ്പാദിച്ച പണമെല്ലാം ഹോട്ടല്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്ത് നിക്ഷേപിച്ചു. ഈ പണം ഉപയോഗിച്ചാണു തിരുവനന്തപുരത്തെ “ദേശാഭിമാനി’ യുടെ മുന്‍ ആസ്ഥാനമന്ദിരവും വാങ്ങിയത്. ഇ പി ജയരാജന്‍ “ദേശാഭിമാനിജനറല്‍ മാനേജറായിരിക്കെയാണു വി എം രാധാകൃഷ്ണന് കെട്ടിടം വിറ്റത്.
മലബാര്‍ സിമന്റ്‌സിലെ അസംസ്‌കൃത വസ്തുക്കളുടെയും പാക്കേജിങ് സാധനങ്ങളുടെയും ഇടപാടുകളിലൂടെ കമ്പനിക്ക് വന്‍ നഷ്ടം വരുത്തിയെന്ന പരാതിയിലാണു കരാറുകാരനായ വി എം രാധാകൃഷ്ണനെതിരേ വിജിലന്‍സ് കേസെടുത്തത്. വി എം രാധാകൃഷ്ണനുമായുള്ള ഇടപാടിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ സിമന്റ്‌സിന് 23.82 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കരാറുകാരന്‍ കമ്പനിയെ വഞ്ചിച്ചതായി ബോധ്യപ്പെട്ടു. ഇതിനു പിന്നാലെയാണു വി എം രാധാകൃഷ്ണന്റെ 21.66 കോടി രൂപ വിലവരുന്ന സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയത്. അഴിമതിക്കേസില്‍ കുടുങ്ങിയ വി എം രാധാകൃഷ്ണന് “ദേശാഭിമാനി’യുടെ കെട്ടിടം വിറ്റതും “ദേശാഭിമാനി’യില്‍ വി എം രാധാകൃഷ്ണന്റെ സൂര്യാഗ്രൂപ്പിന്റെ പരസ്യം പ്രസിദ്ധീകരിച്ചതും വലിയ വിവാദമായിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss