|    Oct 21 Sun, 2018 12:32 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിസ വാഗ്ദാനം നല്‍കി തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരേ കേസ്‌

Published : 7th September 2017 | Posted By: fsq

 

കാസര്‍കോട്്: കാനഡയിലേക്ക് വിസ വാഗ്ദാനം നല്‍കി പണം തട്ടിയെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരേ വിദ്യാനഗര്‍ പോലിസ് കേസെടുത്തു. എടനീര്‍ ചാപ്പാടി ഹൗസിലെ എന്‍ എ അബ്ദുല്‍ ആസിഫി(23)ന്റെ പരാതിയില്‍ കോഴിക്കോട് സ്വദേശികളായ അബ്ദുല്‍ ഹക്കീം, ഇഖ്ബാല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ആസിഫിന്റെയും സുഹൃത്തുക്കളായ റംഷീദ്, അര്‍ഷാദ്, ഗദ്ദാഫി എന്നിവരുടെയും പണമാണ് നഷ്ടപ്പെട്ടത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വണ്ടര്‍ജോബ്‌സ് എച്ച്ആര്‍ സൊല്യൂഷന്‍ എന്ന സ്ഥാപനത്തിന്റെ പരസ്യം ഓണ്‍ലൈനില്‍ കണ്ടാണ് ഇവര്‍ വിസയ്ക്കായി അപേക്ഷിച്ചത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 24ന് കോഴിക്കോട്ടെ സ്ഥാപനത്തിലെത്തിയ നാലുപേരും വിസയ്ക്കായി അപേക്ഷിക്കുകയായിരുന്നു. കാനഡയില്‍ ജോലിക്കുള്ള വിസയ്ക്ക് ഒന്നരലക്ഷം രൂപ ഇവിടെ വച്ചും ബാക്കി ഒന്നരലക്ഷം രൂപ കാനഡയില്‍ വച്ചും അടക്കം മൂന്നു ലക്ഷം രൂപ നല്‍കണമെന്നായിരുന്നു അറിയിച്ചത്.പ്രൊസസിങ് ചാര്‍ജായി 40,000 രൂപയും ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ നാലുപേരും 40,000 രൂപ വീതം അടച്ചു. ബാക്കിയുള്ള തുക നല്‍കണമെന്നാവശ്യപ്പെട്ടപ്പോള്‍ ഗദ്ദാഫി ബാങ്ക് വഴി 40,000 രൂപ ഹക്കീമിന്റെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തു. പിന്നീടാണ് തട്ടിപ്പ് മനസ്സിലായത്. കോഴിക്കോട്ടെത്തി പലതവണ രണ്ടുപേരെയും കണ്ട് പണം ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ല. തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss