|    Jun 25 Sun, 2017 2:22 am
FLASH NEWS

വിസ വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി

Published : 27th October 2016 | Posted By: SMR

മാവുങ്കാല്‍: വിസ നല്‍കാമെന്നേറ്റ് 11 ലക്ഷം രൂപ തട്ടിയെടുക്കുകയും പണം തിരികെ ചോദിച്ചപ്പോള്‍ ടെലിഫോണില്‍ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്തു. മാവുങ്കാലിനടുത്ത നെല്ലിത്തറ സ്വദേശി പ്രമോദിനെതിരേയാണ് കേസ്. പാലക്കാട് മേനച്ചേരി വീട്ടില്‍ റനില്‍ ജെയിംസാണ് പരാതിക്കാരന്‍. റനില്‍ ജെയിംസും സുഹൃത്തും പ്രമോദിന് വിസക്കായി ഒരു വര്‍ഷം മുമ്പ് 11 ലക്ഷം രൂപ നല്‍കിയിരുന്നു. ഇതിന് എഗ്രിമെന്റ് തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിരന്തരം സമീപിച്ചിട്ടും വിസ കിട്ടാത്തതിനെ തുടര്‍ന്ന് പ്രമോദുമായി ബന്ധപ്പെട്ടെങ്കിലും ഇയാള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രമോദിനെ അന്വേഷിച്ച് റനില്‍ ജെയിംസും സുഹൃത്തും കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്ടെത്തിയിരുന്നു. പിന്നീട് പ്രമോദിനെ മൊബൈല്‍ ഫോണില്‍ രണ്ടുപേരും ബന്ധപ്പെട്ടെങ്കിലും ഭീഷണിയായിരുന്നു മറുപടി. ഇതേ തുടര്‍ന്ന് റനില്‍ ഹൊസ്ദുര്‍ഗ് സിഐ സി കെ സുനില്‍കുമാറിന് പരാതി നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക