|    Oct 19 Thu, 2017 2:48 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിസ നിരോധനം ദുര്‍ബലമാക്കി ഹവായ് കോടതി

Published : 15th July 2017 | Posted By: fsq

 

വാഷിങ്ടണ്‍: ആറ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് വിസ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിനെ ദുര്‍ബലപ്പെടുത്തി ഹവായ് കോടതി ഉത്തരവ്. വിസ നിരോധനത്തില്‍ നിന്ന് ഒഴിവാക്ക—പ്പെടുന്നവരുടെ പട്ടിക വിപുലീകരിച്ചു കോടതി ഇന്നലെ പുതിയ ഉത്തരവിറക്കി. യുഎസില്‍ ജീവിക്കുന്നവരുടെ മുത്തച്ഛന്‍, മുത്തശ്ശി, പേരക്കുട്ടികള്‍, അമ്മാവന്‍, മാതാപിതാക്കളുടെ സഹോദരങ്ങള്‍, മരുമക്കള്‍, ഭാര്യാ സഹോദരങ്ങള്‍, സഹോദരങ്ങളുടെ മക്കള്‍, അമ്മാവന്‍മാരുടെ മക്കള്‍ തുടങ്ങിയവര്‍ക്ക് വിസ നിഷേധിക്കരുതെന്ന് ജില്ലാ ജഡ്ജി ഡെറിക് വാട്‌സണ്‍ പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശിച്ചു. അടുത്ത ബന്ധുക്കളുടെ പട്ടികയില്‍ ഇവരെല്ലാം ഉള്‍പ്പെടുമെന്നും വാട്‌സണ്‍ ഉത്തരവില്‍ വ്യക്തമാക്കി. മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്‍മാര്‍ക്ക് 90 ദിവസത്തെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിക്കൊണ്ട് കഴിഞ്ഞ മാര്‍ച്ചില്‍ ട്രംപ് ഇറക്കിയ എക്‌സിക്യൂട്ടീവ് ഓര്‍ഡറിന്‍മേലുള്ള സുപ്രിംകോടി വിധി പ്രതിപാദിച്ചാണ് വാട്‌സന്റെ ഉത്തരവ്. യുഎസില്‍ താമസിക്കുന്നവരുടെ അടുത്ത ബന്ധുക്കള്‍ക്കു വിസ നിരോധിക്കരുതെന്നു കഴിഞ്ഞമാസം സുപ്രിംകോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ യുഎസില്‍ താമസിക്കുന്നവരുടെ കുട്ടികള്‍, രക്ഷിതാക്കള്‍, സഹോദരങ്ങള്‍, ജീവിതപങ്കാളികള്‍ എന്നിവരെ ട്രംപ് ഭരണകൂടം വിസാനിരോധന പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അതേസമയം സിറിയ, യമന്‍ രാജ്യങ്ങളില്‍ നിന്നുള്ള അടുത്ത ബന്ധുക്കള്‍ക്കു വിസ നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഹവായ് കോടതിയുടെ പുതിയ ഉത്തരവ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക