|    Sep 20 Thu, 2018 8:39 pm
FLASH NEWS
Home   >  Pravasi   >  

വിസ നിരോധനം:ദുബൈയിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍ ദുരിതത്തില്‍

Published : 30th January 2017 | Posted By: mi.ptk

ദുബൈ: ഏഴ് മുസ്‌ലിം രാജ്യങ്ങള്‍ക്ക് അമേരിക്കയിലേക്ക് പ്രവേശനം നിരോധിച്ചു കൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ നീക്കത്തിന്റെ ദുരന്തഫലം അനുഭവിച്ച് ദുബൈയിലെ ട്രാന്‍സിറ്റ് യാത്രക്കാര്‍. നിരോധിത രാജ്യങ്ങളില്‍ നിന്നുള്ള ഗ്രീന്‍ കാര്‍ഡുടമകള്‍ക്ക് അമേരിക്കയിലേക്ക് തിരിച്ചു വരാന്‍ കോടതി അനുമതി നല്‍കിയെങ്കിലും ദുബൈ എയര്‍പോര്‍ട്ടിലൂടെ അവിടേക്ക് എത്തേണ്ട നിരവധി യാത്രക്കാരെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗത്തിലുള്‍പ്പെട്ട ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) തടയുകയായിരുന്നുു. എന്നാല്‍, ഇതിന്റെ വിശദാംശങ്ങള്‍ ദുബൈ എയര്‍പോര്‍ട്‌സ് വക്താവ് വെളിപ്പെടുത്തിയില്ലെന്ന് ഇതുസംബന്ധിച്ച ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
”പുതിയ യു.എസ് ഇമിഗ്രേഷന്‍ പ്രവേശ നടപടിക്രമങ്ങളുടെ ഭാഗമായി സുഡാന്‍, ലിബിയ, ഇറാന്‍, ഇറാഖ്, യെമന്‍, സൊമാലിയ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യുന്നതില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നതിനെ തുടര്‍ന്ന് യു.എസ് കസ്റ്റംസ്-അതിര്‍ത്തി സംരക്ഷണ വിഭാഗം ഇമിഗ്രേഷന്‍ അഡൈ്വസറി നോട്ടീസ് ഇറക്കിയിരിക്കുന്നു” എന്നാണ് വക്താവ് പറഞ്ഞത്. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ തന്റെ മാതാവിനെ സന്ദര്‍ശിച്ച് തിരിച്ച് വാഷിംഗ്ടണിലേക്ക് ദുബൈയിലൂടെ ട്രാന്‍സിറ്റില്‍ എമിറേറ്റ്‌സ് വിമാനത്തില്‍ പോകുന്ന നസാനിന്‍ എന്ന സ്ത്രീയെ ഇതനുസരിച്ച് തടഞ്ഞുവെന്ന് അവര്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അമേരിക്കയില്‍ ജോലി ചെയ്യാനും ജീവിക്കാനും ഗ്രീന്‍ കാര്‍ഡുള്ള സ്ത്രീയെയാണ് തടഞ്ഞത്. ട്രംപ് ഓര്‍ഡറില്‍ ഒപ്പു വെച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് ദുബൈ എയര്‍പോര്‍ട്ടിലെത്തിയ തനിക്ക് ഈ അനുഭവമുണ്ടായത് -അവര്‍ വ്യക്തമാക്കി. ”വരിയില്‍ നിന്ന് രേഖകള്‍ പരിശോധിച്ച ശേഷം ഉദ്യോഗസ്ഥര്‍ 40 മിനിറ്റ് പല ചോദ്യങ്ങള്‍ ചോദിച്ചു. ശേഷം, വിമാനത്തിലെത്തിയപ്പോള്‍ രണ്ട് ടിഎസ്എ ഓഫീസര്‍മാര്‍ എത്തുകയും വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഏഴു വര്‍ഷം അമേരിക്കയില്‍ ജീവിച്ച എന്നെ നാടു കടത്തിയ അനുഭവമാണിപ്പോള്‍. ഞാന്‍ വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയപ്പോള്‍ ഒരാളും അത് ഗൗനിച്ചില്ല. പ്രതികരിച്ചില്ല. അമേരിക്കയിലെ എന്റെ ജോലി, ജീവിതം, എയര്‍പോര്‍ട്ടില്‍ പാര്‍ക് ചെയ്ത കാര്‍, വീട്, സ്വത്തുവകകള്‍, വളര്‍ത്തു മൃഗം…ഇതൊന്നും ആര്‍ക്കും വിഷയമായിരുന്നില്ല” -നസാനിന്‍ സങ്കടത്തോടെ പറഞ്ഞു.
അമേരിക്കയിലെ തന്റെ വീട്ടില്‍ ഏഴും ഒമ്പതും വയസുള്ള രണ്ടു പെണ്‍കുട്ടികളെ തനിച്ചാക്കി പോന്ന ദമ്പതികളുടെ സങ്കടം മറ്റൊരു യാത്രക്കാരന്‍ ട്വിറ്ററില്‍ കുറിച്ചു. ഒരു ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വന്ന് തിരിച്ചു പോകുന്നവരായിരുന്നു ഇവര്‍. 11 വര്‍ഷമായി ഇവര്‍ക്ക് ഗ്രീന്‍ കാര്‍ഡുമുണ്ട്. തന്റെ പ്രതിശ്രുത വധുവിന്റെ തുര്‍ക്കിയിലുള്ള ബന്ധുക്കളെ കണ്ട് മടങ്ങുമ്പോഴാണ് പിഎച്ച്.ഡി വിദ്യാര്‍ത്ഥി കുടുങ്ങിയത്. ബ്ല

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss