|    Mar 25 Sat, 2017 3:24 pm
FLASH NEWS

വിസ- തൊഴില്‍ തട്ടിപ്പ് പ്രതി പോലിസ് പിടിയില്‍

Published : 11th March 2016 | Posted By: SMR

മാനന്തവാടി: നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ പോലിസ് പിടികൂടി. തോല്‍പ്പെട്ടി വെങ്ങാട് വീട്ടില്‍ ഇഗ്‌നേഷ്യസ് അരൂജയെയാണ് മാനന്തവാടി പോലിസ് കസ്റ്റഡിയിലെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മാനന്തവാടി കോഴിക്കോട് റോഡില്‍ ഓര്‍ബിറ്റ് ഒവര്‍സിസ് എന്ന പേരില്‍ ഇയാള്‍ റിക്രൂട്ട്‌മെന്റ്
സ്ഥാപനം നടത്തിയിരുന്നു. വഞ്ചനകേസ്സ്, വിസതട്ടിപ്പ്, ചെക്ക് കേസ്സ് എന്നിവ വിവിധ സ്‌റ്റേഷനുകളിലായി
നിലനില്‍ക്കുന്നുണ്ട്.മാനന്തവാടി, തിരുനെല്ലി, വെള്ളമുണ്ട പോലിസ് സ്റ്റേഷനുകളിലും പാലക്കാട് ചിറ്റൂര്‍ പോലിസ് സ്‌റ്റേഷനിലും ഇയാള്‍ക്കെതിരേ പരാതിയുണ്ട്. ഇതിനു പുറമെ ബാംഗ്ലൂരിലും കേസുള്ളതായി അറിയുന്നു. മാനന്തവാടി സ്റ്റേഷനില്‍ വിസ തട്ടിപ്പുമായി ബമ്പപ്പെട്ട് രണ്ടു
കേസ്സുകളും, വഞ്ചാനാകുറ്റത്തിന് ഒരു കേസും അഞ്ചുഓളം ചെക്ക് തട്ടിപ്പ് കേസുകളും നിലവിലുണ്ട്.
മാനന്തവാടി കോഴിക്കോട് റോഡില്‍ അഞ്ചുവര്‍ഷം മുമ്പ് സ്വകാര്യ സ്ഥാപനം നടത്തി വന്ന ഇയാള്‍ വിദേശത്തേക്ക് ഉദ്യോഗാര്‍ഥികളെ കയറ്റിവിട്ടതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. പല മാധ്യമ സ്ഥാപനങ്ങളിലേക്കും പരസ്യങ്ങളും മറ്റും നല്‍കിയ വകയിലും ഇയാള്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

(Visited 63 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക