|    Feb 24 Fri, 2017 11:26 am
FLASH NEWS

വിസ തട്ടിപ്പ് സജീവം; ഇരകളിലേറെയും വീട്ടമ്മമാരും പെണ്‍കുട്ടികളും

Published : 1st December 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ വിസാ തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം സജീവമാവുന്നു. വീട്ടമ്മമാരെയും പെണ്‍കുട്ടികളെയുമാണ് സംഘം ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ വിസ തട്ടിപ്പുമായി ബന്ധപ്പെട്ട ഒട്ടേറെ പരാതികള്‍ പോലിസിനു ലഭിച്ചു. ഇതുമായി ബന്ധപ്പെട്ടു നെടുങ്കണ്ടത്തും തൊടുപുഴയിലുമായി രണ്ടു പേരെ പോലിസ് പിടി കൂടുകയും ചെയ്തു. വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ പെരുമ്പിള്ളിച്ചിറ കറുക ചരിവില്‍ പുരയിടം അജിനാസാ(31)ണ് തൊടുപുഴയില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായത്. തൊടുപുഴ സ്വദേശിനിയായ വീട്ടമ്മയുടെ പരാതിയിലായിരുന്നു അറസ്റ്റ്.വിദേശത്ത് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്താണ് വിട്ടമ്മയെ എത്തിച്ചത്.എന്നാല്‍ വേതനം 20,000 രൂപ നല്‍കാമെന്ന് പറഞ്ഞിട്ട് 17,000 രൂപ മാത്രമേ നല്‍കിയുള്ളൂ. രണ്ടു വീടുകളിലായി ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. തൊടുപുഴ ആദംസ്റ്റാറില്‍ അല്‍ ജസീറ ട്രാവല്‍സ് എന്ന പേരില്‍ സ്ഥാപനം നടത്തുകയായിരുന്നു അജിനാസ്. നിയമപരമായും ലൈസന്‍സില്ലാതെയും സൗദി അറേബ്യയിലേക്ക് ആളെ കടത്തിയതിനാണ് അറസ്റ്റെന്നു പോലിസ് വ്യക്തമാക്കി.സമീപകാലത്ത് നെടുങ്കണ്ടത്തു നിന്നും 40000രൂപ ശമ്പളം വാഗ്ദാനം ചെയ്ത് എട്ട് പെണ്‍കുട്ടികളെ പുറത്തേയ്ക്ക് കടത്താന്‍ ശ്രമിച്ചിരുന്നു. വിദേശത്തേയ്ക്ക് പോയ പെണ്‍കുട്ടിയെയാകട്ടെ ബാറിലെ ജോലിക്കായാണ് നിയോഗിച്ചത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ജോയ്‌സ് ജോര്‍ജ് എംപി ഇടപെട്ടാണ് പെണ്‍കുട്ടിയെ നാട്ടിലെത്തിച്ചത്. പുറത്തേക്ക് പോകാനായി പെണ്‍കുട്ടിയില്‍ നിന്നും 70,000 രൂപയാണ് എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം കൈക്കലാക്കിയത്. കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോഴാണ് ഇവര്‍ ഈ പണം തിരികെ നല്‍കിയത്. കഴിഞ്ഞദിവസം കുവൈറ്റില്‍ നഴ്‌സ് ജോലി വാഗ്ദാനം ചെയ്ത് നെടുങ്കണ്ടത്തു നിന്നും ലക്ഷങ്ങള്‍ തട്ടിയ യുവാവിനെ പോലിസ് അറസ്റ്റു ചെയ്തിരുന്നു.വണ്ണപ്പുറം കുഴിമണ്ടേതില്‍ മുഹമ്മദ് റസല്‍(24)ആണ് അറസ്റ്റിലായത്.  ഇയാള്‍ മറ്റൊരു തട്ടിപ്പു കേസില്‍ പാലാ സബ് ജയിലില്‍ കഴിയവെ ഇടുക്കി പൊന്നാമല സ്വദേശിയുടെ 30,000 രൂപ തട്ടിയെടുത്തെന്ന         പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലിസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ 67 പെണ്‍കുട്ടികളില്‍ നിന്നും 30,000 രൂപ വീതം തട്ടിയെടുത്തതായാണ് പരാതി. കോതമംഗലം, പോത്താനിക്കാട്, പാലാ, ഇടുക്കി, നെടുങ്കണ്ടം സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരേ കേസുകളുള്ളതായി പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക