|    Sep 26 Wed, 2018 8:36 am
FLASH NEWS

വിസ തട്ടിപ്പ്: ദമ്പതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പോലിസ്

Published : 1st June 2018 | Posted By: kasim kzm

പയ്യന്നൂര്‍: സൈപ്രസിലേക്ക് തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ജാമ്യത്തിലിറങ്ങിയ ദമ്പതികളുടെ ജാമ്യം റദ്ദാക്കാന്‍ പോലിസ് കോടതിയിലേക്ക്. തമിഴ്‌നാട് ഗൂഡല്ലൂര്‍ മേലാവന്നിയൂര്‍ ശ്രീകാന്ത് (31), ഭാര്യ ശാന്തി പാര്‍വതി (47) എന്നിവരുടെ ജാമ്യം റദ്ദാക്കാനാണ് പോലിസ് പയ്യന്നൂര്‍ കോടതിയെ സമീപിക്കുന്നത്.
ഈ കേസില്‍ ഇരുവര്‍ക്കും നേരത്തെ പയ്യന്നൂര്‍ കോടതി ജാമ്യം നല്‍കിയിരുന്നു. ജാമ്യം ലഭിച്ച ദമ്പതികള്‍ ശ്രീലങ്കയിലേക്ക് പോവാന്‍ വിസ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷയില്‍ ശ്രീലങ്കന്‍ അധികൃതര്‍ കേരള പോലിസിന്റെ റിപോര്‍ട്ട് തേടുകയുണ്ടായി.
പ്രമാദമായ തട്ടിപ്പ് കേസിലെ പ്രതികളാണ് ഇവരെന്നും വിസ ലഭിച്ചാല്‍ രാജ്യം വിടാന്‍ ഇടയുണ്ടെന്നും പോലിസ് റിപോര്‍ട്ട് നല്‍കി. തുടര്‍ന്ന് വിസ നിഷേധിച്ചു. ഈ സാഹചര്യത്തില്‍ ഇവര്‍ വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss