|    Jul 21 Fri, 2017 4:24 pm
FLASH NEWS

വിസ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

Published : 15th July 2017 | Posted By: fsq

 

വടക്കഞ്ചേരി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് ഒരാള്‍ അറസ്റ്റില്‍. കോട്ടയം കുമരനെല്ലൂര്‍ ദാസ് പ്രഭയില്‍ ശിവദാസനെ (63) യാണ് വടക്കഞ്ചേരിപോലീസ് പിടികൂടിയത്. ഓസ്‌ട്രേ ലിയയില്‍ ജോലി വാഗ്ദാനം ചെയ്ത് കിഴക്കഞ്ചേരി എള വംപാടം ചെറുകുന്നം സ്വദേശി ടിന്‍ജോ യില്‍ നിന്നും അഞ്ചര ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് ഇയാളെ വടക്കഞ്ചേരി എസ്ഐ നേതൃത്തത്തിലുള്ള പോലീസ് സംഘം കോട്ടയത്ത് നിന്നും അറസ്റ്റ് ചെയ്തത്. കോങ്ങാട്, പിലാപ്പറ്റ, ശ്രീകൃഷ്ണപുരം, കോട്ടപ്പുറം എന്നീ സ്ഥലങ്ങളില്‍ നിന്നും  6 പേരില്‍ നിന്നും സമാനമായ രീതിയില്‍  പണം തട്ടിയെടുത്തിട്ടുള്ളതായി പോലീസ് പറഞ്ഞു. ആലത്തൂര്‍ തെന്നിലാപുരം സ്വദേശി അനില്‍കുമാര്‍ എന്ന ഏജന്റ് വഴിയാണ് തട്ടിപ്പിനിരയായ ആറുപേരും ശിവദാസനു പണം നല്‍കിയത്. തട്ടിപ്പില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും അന്വേഷണം നടന്നു വരുകയാണെന്നും പോലിസ് പറഞ്ഞു.  പ്രതി ശിവദാസനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക