|    Sep 22 Fri, 2017 4:43 am

വിസ്ഡം നേര്‍പഥം ക്യാംപ് സമാപിച്ചു

Published : 7th September 2016 | Posted By: SMR

എടത്തനാട്ടുകര: വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ കീഴില്‍ തീവ്രവാദത്തിനെതിരേ നടത്തി വരുന്ന ആന്റി ടെററിസം അവേക്കനിങ് കാംപയിന്റെ ഭാഗമായി മുജാഹിദ് ദഅ്‌വാ സമിതി, ഐഎസ്എം, എംഎസ്എം, എംജിഎം എടത്തനാട്ടുകര മണ്ഡലം സമിതികള്‍ സംയുക്തമായി സംഘടിപ്പിച്ച എടത്തനാട്ടുകര മണ്ഡലം വിസ്ഡം നേര്‍പഥം സമ്പൂര്‍ണ പഠന ക്യാംപ് കോട്ടപ്പള്ള ദാറുല്‍ ഖുര്‍ആന്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
ഐഎസ് മത നിഷിദ്ധം; മാനവ വിരുദ്ധം എന്ന പ്രമേയത്തി ല്‍ സംഘടിപ്പിച്ച ക്യാംപ് വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്‍ ജനറല്‍ കണ്‍വീനര്‍ ടി കെ അശ്‌റഫ് ഉല്‍ഘാടനം ചെയ്തു. മുജാഹിദ് ദഅ്‌വാ സമിതി മണ്ഡലം ചെയര്‍മാന്‍ ഹംസ മാടശ്ശേരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം ജിനേഷ്, അലനല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഉമറുല്‍ ഖത്താബ് മാസ്റ്റര്‍, ഗ്രാമപ്പഞ്ചായത്ത് അംഗം സി മുഹമ്മദാലി മാസ്റ്റര്‍ പ്രഭാഷണം നടത്തി.
കെ വി മുഹമ്മദാലി സലഫി, ശാഫി സ്വബാഹി ക്ലാസ്സെടുത്തു. മുജാഹിദ് ദഅ്‌വാ സമിതി ജില്ലാ ഖജാഞ്ചി അബ്ദുല്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി, മണ്ഡലം കണ്‍വീനര്‍ ടി കെ മുഹമ്മദ് മാസ്റ്റര്‍, ഐഎസ്എം സംസ്ഥാന സെക്രട്ടറി സാദിഖ് ബിന്‍ സലീം, ജില്ലാ പ്രസിഡന്റ് ഒ മുഹമ്മദ് അന്‍വര്‍, മേഖലാ സെക്രട്ടറി സ്വലാഹുദ്ദീന്‍ ബിന്‍ സലീം, മേഖലാ പ്രസിഡന്റ് ഷാജി സ്വലാഹി സംസാരിച്ചു.
കെ പി അബ്ദു ഹാജി,  കെ ടി മുഹമ്മദ് എന്ന നാണി, എം മുഹമ്മദ് റാഫി, വി അന്‍വര്‍, പി ഉമ്മര്‍, എന്‍ ഷഫീഖ്, സി പി ആരിഫ് തുടങ്ങിയവര്‍ ക്യാംപിന് നേത്യത്വം നല്‍കി. മണ്ഡലത്തിലെ വെള്ളിയഞ്ചേരി, കരുവരട്ട, ഉപ്പുകുളം, പടിക്കപ്പാടം, കോട്ടപ്പള്ള ദാറുസ്സലം, മുണ്ടക്കുന്ന്, കാപ്പുപറമ്പ്, അമ്പലപ്പാറ, അണയംകോട്, അണ്ടിക്കുണ്ട്, ചേരിപ്പറമ്പ്, കാളമഠം യൂനിയുകളില്‍ നിന്നായി നൂറുക്കണക്കിന് പ്രതിനിധികള്‍ നേര്‍പഥത്തില്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക