|    Oct 22 Mon, 2018 6:38 am
FLASH NEWS

വിസി നിയമനം: ഇടത് അനുകൂലിയെ കണ്ടെത്താന്‍ സിന്‍ഡിക്കേറ്റ്

Published : 18th January 2017 | Posted By: fsq

 

കണ്ണൂര്‍: ഏപ്രില്‍ മാസം സ്ഥാനമൊഴിയുന്ന കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഖാദര്‍മാങ്ങാടിനു പകരക്കാരനായി ഇടതനുകൂലിയെ കണ്ടെത്താന്‍ സി ന്‍ഡിക്കേറ്റ് നീക്കം തുടങ്ങി. പുതിയ വിസിയെ കണ്ടെത്താനുള്ള സെര്‍ച്ച് കമ്മിറ്റിയില്‍ സെനറ്റ് പ്രതിനിധിയായി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും മുന്‍ അഴീക്കോട് എംഎല്‍എയുമായ എം പ്രകാശനെ നിര്‍ദേശിച്ചു. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണു തീരുമാനം. നേരത്തെ, കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അബ്ദുല്‍ ഖാദര്‍ മാങ്ങാട് പിഎച്ച്ഡി ബിരുദം നേടിയത് വ്യാജരേഖകള്‍ ഹാജരാക്കിയും ചട്ടം മറികടന്നുമാണെന്ന് ആരോപിച്ച് ഇടത് അനുകൂല അധ്യാപക-വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടെങ്കിലും കാലാവധി പൂര്‍ത്തിയാക്കിയാണ് ഖാദര്‍ മാങ്ങാട് സ്ഥാനമൊഴിയുന്നത്. കാഞ്ഞങ്ങാട് നിയമസഭാ പരിധിയില്‍ നിയമപഠന കേന്ദ്രം തുടങ്ങാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ത്രിവല്‍സര എല്‍എല്‍ബി കോഴ്‌സായിരിക്കും തുടങ്ങുക. ഇതിനാവശ്യമായ സ്ഥലസൗകര്യം കാഞ്ഞങ്ങാടിനു സമീപം സയന്‍സ് പാര്‍ക്കില്‍ നഗരസഭ വാഗ്ദാനം ചെയ്തിട്ടുണ്ട്. ബിരുദാനന്തര പരീക്ഷകളില്‍ അടുത്ത സെമസ്റ്റര്‍ പരീക്ഷ മുതല്‍ ഇരട്ട മൂല്യനിര്‍ണയം ഒഴിവാക്കി പകരം ഒറ്റത്തവണയാക്കി. മാനന്തവാടി കാംപസില്‍ വനിതാ ഹോസ്റ്റലിന്റെ രണ്ടാം നിലയ്ക്കാവശ്യമായ ഫര്‍ണിച്ചറുകള്‍ വാങ്ങും. കൃത്യ നിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതായി സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയുടെ കണ്ടെത്തലിനെ തുടര്‍ന്ന് സെക്്ഷന്‍ ഓഫിസര്‍ കെ പ്രഭാത് കുമാറിനെ സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചു. 2014ന് മുമ്പ് യുജി കോഴ്‌സുകള്‍ക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് പഴയ സ്‌കീമില്‍ പരീക്ഷ എഴുതാന്‍ അനുമതി നല്‍കി.കൂത്തുപറമ്പ് നിര്‍മലഗിരി കോളജിലെ അസോഷ്യേറ്റ് പ്രഫസറായ ഡോ. ജെയിംസ് പോളിനെ ഡവലപ്‌മെന്റ് ഓഫിസറായി നിയമിക്കും. പയ്യന്നൂര്‍ കോളജിലെ അസി. പ്രഫസര്‍ എം വി പത്മനാഭനെ എന്‍എസ്എസ് പ്രോഗ്രാം കോ-ഓഡിനേറ്റരുടെ ചുമതലയോടെ ഡയറക്ടര്‍ ഓഫ് സ്റ്റുഡന്റ്‌സ് സര്‍വീസസായി നിയമിക്കും. ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജിലെ വിവിധ കോഴ്‌സുകള്‍ക്ക് അഫിലിയേഷന്‍ പുതുക്കി നല്‍കാനും തീരുമാനമായി. ചെറുപുഴ നവജ്യോതി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബിഎ എക്കണോമിക്‌സ്, എംകോം, എംഎ ഇംഗ്ലീഷ് എന്നീ കോഴ്‌സുകള്‍ അടുത്ത വര്‍ഷം ആരംഭിക്കാനും അനുമതി നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss