|    Apr 24 Mon, 2017 2:43 pm
FLASH NEWS

വിസില്‍ ബ്ലോവര്‍ അവാര്‍ഡുമായി വിജിലന്‍സ്

Published : 25th November 2016 | Posted By: SMR

തിരുവനന്തപുരം: എല്ലാത്തരം അഴിമതിയും തടയുകയെന്ന ലക്ഷ്യത്തോടെ വിസില്‍ ബ്ലോവര്‍ അവാര്‍ഡ് നല്‍കാന്‍ വിജിലന്‍സ് തീരുമാനം. എല്ലാ വര്‍ഷവും ഡിസംബര്‍ ഒമ്പതിന് അവാര്‍ഡ് നല്‍കാനാണ് തീരുമാനം. നിശ്ചിത ഫോറത്തില്‍ ഡിസംബര്‍ ഒന്നിന് മുമ്പ് ഇമെയിലായി (മരയ @kerala.gov.in) ലഭിക്കത്തക്കവിധം അപേക്ഷിക്കണം. അപേക്ഷാഫോറം www. viglance. kerala.gov.in എന്ന വെബ്‌സൈറ്റിലും എല്ലാ ജില്ലാ വിജിലന്‍സ് ഓഫിസുകളിലും ലഭ്യമാണ്.
ഓരോ വിജിലന്‍സ് യൂനിറ്റിലുമുള്ള വിസില്‍ ബ്ലോവേഴ്‌സ് രജിസ്റ്ററില്‍നിന്നും വിജിലന്‍സ് യൂനിറ്റുകള്‍ക്കും നോമിനേഷന്‍ അയക്കാം. പേര് വിവരങ്ങള്‍ പുറത്ത് അറിയിക്കാനാഗ്രഹിക്കാത്ത വിസില്‍ ബ്ലോവേഴ്‌സ് അപേക്ഷാഫോമില്‍ ഇക്കാര്യം വ്യക്തമാക്കിയാല്‍ ഒരു ഘട്ടത്തിലും പേരുവിവരം പുറത്തുവിടില്ല. തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അവാര്‍ഡ് തുക അപേക്ഷയില്‍ പറഞ്ഞിരിക്കുന്ന അക്കൗണ്ടിലേക്ക് നല്‍കുകയും ചെയ്യും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day