|    Jun 24 Sun, 2018 6:42 am
FLASH NEWS

വിസിലടിക്കുന്ന ശബ്ദത്തില്‍ എയര്‍ ഹോണ്‍:കര്‍ശന നടപടിയുമായി മോട്ടാര്‍ വാഹന വകുപ്പ്

Published : 19th January 2017 | Posted By: fsq

 

ചാവക്കാട്: വിസിലടിക്കുന്ന ശബ്ദത്തില്‍ എയര്‍ ഹോണ്‍ മുഴക്കുന്ന ബസ്സുകള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടാര്‍ വാഹന വകുപ്പ്. സ്വകാര്യ ലിമിറ്റഡ് സ്‌റ്റോപ്പ്-ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലെ പുതിയ എയര്‍ ഹോണ്‍ സംവിധാനം യാത്രക്കാര്‍ക്ക് തലവേദനയാകുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് നടപടി. നിരത്തിലിറങ്ങി പരിശോധന നടത്തുന്നതിനാവശ്യമായ ഔദ്യോഗിക വാഹനങ്ങള്‍ ഇപ്പോള്‍ ഇല്ലാത്തതാണ് പരിശോധന കര്‍ശനമാക്കുന്നതിന് തടസ്സം നേരുടുന്നതെന്ന് ഗുരുവായൂരിലെ മോട്ടാര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മണ്ഡലകാലത്തോടനുബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള ‘ശരണപാത സുരക്ഷിതപാത’ പദ്ധതി പ്രകാരമുള്ള സേഫ് സോണ്‍ പദ്ധതിക്കായി നിലവില്‍ പരിശോധനക്കിറങ്ങിയിരുന്ന വാഹനങ്ങള്‍ വിട്ടു കൊടുത്തതിനാല്‍ ഇക്കഴിഞ്ഞ നവംബര്‍ 15 മുതല്‍ മേഖലയിലെ പരിശോധന കര്‍ശനമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു മുതലാക്കിയാണ് ഇത്തരം വാഹനങ്ങള്‍ നിരത്തിലൂടെ പായുന്നത്. ഈ മാസാവസാനത്തോടെ പരിശോധക്കായുള്ള ഔദ്യോഗിക വാഹനങ്ങള്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്‍ പറഞ്ഞു. എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി നിരോധിച്ച സാഹചര്യത്തില്‍ ബസുകളിലെ പുതിയ എയര്‍ ഹോണ്‍ സംവിധാനം യാത്രക്കാര്‍ക്ക് അസഹ്യമായതായും ഓവര്‍ടേക്ക് ചെയ്യുമ്പോഴുള്ള വിസില്‍ പ്രയോഗം ബൈക്ക് യാത്രികരടക്കമുള്ളവര്‍ക്ക് അപകട ഭീഷണി ഉയര്‍ത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss