|    Aug 21 Tue, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

വിസാ നടപടികള്‍ മ്യാന്‍മര്‍ ഉദാരമാക്കി

Published : 7th August 2018 | Posted By: kasim kzm

റംഗൂണ്‍: വിസാ നടപടികള്‍ കൂടുതല്‍ ഉദാരമാക്കി മ്യാന്‍മര്‍ ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചു. ഇതുപ്രകാരം സന്ദര്‍ശകര്‍ക്ക് വിസ ലഭിക്കാതെ തന്നെ മ്യാന്‍മറില്‍ എത്താനാവും. രാജ്യത്ത് എത്തിയതിനു ശേഷം വിസ അനുവദിക്കാനാണ് തീരുമാനം. എട്ടാം തിയ്യതി മുതല്‍ നടപടി പ്രാബല്യത്തില്‍ വരും. ഇതോടൊപ്പം സ്‌പെഷ്യല്‍ പെര്‍മിറ്റ് സമ്പ്രദായം അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. പുതിയ നീക്കത്തിലൂടെ കൂടുതല്‍ വിദേശികളെ ആകര്‍ഷിക്കാനും വ്യാപാരം വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് പ്രതിക്ഷയെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പുതിയ വിസാ തീരുമാനങ്ങള്‍ പ്രാബല്യത്തില്‍ വരുന്ന ദിവസം ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയായ താമുവില്‍ ഉദ്ഘാടനച്ചടങ്ങ് സംഘടിപ്പിക്കുമെന്നു വിദേശകാര്യ വകുപ്പ് സെക്രട്ടറി യുഐലുവിന്‍ അറിയിച്ചു. മണിപ്പൂരില്‍ നിന്നുള്ള നാല് ഉന്നത ഉദ്യോഗസ്ഥര്‍ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ വ്യാപാരികളെ രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യവും പുതിയ തീരുമാനത്തിനു പിറകിലുണ്ട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss