|    Mar 25 Sat, 2017 3:29 am
FLASH NEWS

വിസരഹിത യാത്ര അനുവദിക്കാതെ അഭയാര്‍ഥി കരാര്‍ മുന്നോട്ടുപോവില്ല: തുര്‍ക്കി

Published : 17th August 2016 | Posted By: SMR

അങ്കാറ: ഒക്ടോബര്‍ മാസം മുതല്‍ തുര്‍ക്കിക്ക് യൂറോപ്യന്‍ യൂനിയനില്‍ വിസരഹിത യാത്ര അനുവദിച്ചില്ലെങ്കില്‍ അഭയാര്‍ഥി കരാര്‍ മുന്നോട്ടു പോവില്ലെന്ന് തുര്‍ക്കി വിദേശകാര്യമന്ത്രി മെവ്‌ലുത് കാവുസൊഗ്‌ലു. ജന്‍മന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 15ന് തുര്‍ക്കിയിലുണ്ടായ പട്ടാളഅട്ടിമറി ശ്രമത്തിനു പിന്നാലെ തുര്‍ക്കിയും പടിഞ്ഞാറന്‍ രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസം വര്‍ധിച്ചുവരുകയാണ്.
240 പേര്‍ കൊല്ലപ്പെടാനിടയായ അട്ടിമറിശ്രമത്തോട് നിര്‍വികാരമായാണ് പാശ്ചാത്യരാജ്യങ്ങള്‍ പ്രതികരിച്ചതെന്ന് തുര്‍ക്കി ആരോപിച്ചു. അട്ടിമറി ശ്രമത്തിനു പിന്നാലെ ആയിരക്കണക്കിനാളുകളെ തുര്‍ക്കി അറസ്റ്റ് ചെയ്തതില്‍ പാശ്ചാത്യരാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. അഭയാര്‍ഥി പ്രതിസന്ധി രൂക്ഷമായപ്പോള്‍ ഗ്രീക്ക് തീരത്തെത്തുന്ന അഭയാര്‍ഥികളെ തിരിച്ച് തുര്‍ക്കിയിലേക്ക് കൊണ്ടുപോവുന്നതിനായിരുന്നു നേരത്തേ ഇയുവും തുര്‍ക്കിയും ധാരണയിലെത്തിയിരുന്നത്. കരാര്‍ പ്രകാരം നിരവധി സിറിയന്‍ അഭയാര്‍ഥികളെ തുര്‍ക്കി പുനരധിവസിപ്പിച്ചിട്ടുണ്ട്.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക