|    Jan 19 Thu, 2017 2:14 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വിഷ വാതകം ശ്വസിച്ച് ദുബയില്‍ ഈ വര്‍ഷം മരിച്ചത് 10 പേര്‍

Published : 2nd August 2016 | Posted By: sdq

ദുബയ്: ഈ വര്‍ഷം ദുബയില്‍ വിഷ വാതകം ശ്വസിച്ച് 10 പേര്‍ മരിച്ചതായി അധികൃതര്‍ വ്യക്തമാക്കി. അലുമിനിയം ഫോസ്‌ഫേഡ് എന്ന രാസ പദാര്‍ത്ഥത്തില്‍ നിന്നുള്ള വിഷ വാതകം ശ്വസിച്ചാണ് 10 പേരും മരണപ്പെട്ടത്. വീട്ടിനകത്തുള്ള മൂട്ടകളെയും, കൂറകളെയും നീക്കം ചെയ്യാന്‍ ഉപയോഗിച്ചപ്പോഴാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നത്. അലുമിനിയം ഫോസ്‌ഫേഡ് ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണന്ന് അധികൃതര്‍ പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അലുമിനിയം ഫോസ്‌ഫേഡില്‍ നിന്നും പുറത്ത് വരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് വാതകം ശ്വസിച്ചാണ് അപകടം സംഭവിക്കുന്നതെന്ന് ദുബയ് പോലീസിന്റെ ടോക്‌സിക് വിഭാഗത്തിലെ ഉന്നത ജീവനക്കാരിയായ സലാമ ബ്ലിഷ അല്‍ മറി പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക