|    Jan 20 Fri, 2017 3:08 am
FLASH NEWS

വിഷ മദ്യം കഴിച്ച് 17 മരണം

Published : 17th July 2016 | Posted By: mi.ptk

no-alcohol

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വിഷമദ്യം കഴിച്ച് 17 പേര്‍ മരിച്ചു. ഇറ്റാ ജില്ലയിലെ അലിഗഞ്ജ് ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്. പലര്‍ക്കും കാഴ്ച ശക്തി നഷ്ടപ്പെട്ടിട്ടുണ്ട്. പലരുടെയും നില ഗുരുതരമാണ്. ഗ്രാമത്തില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന മദ്യ ശാലയില്‍ നിന്നും ഇന്നലെ വൈകുന്നേരം മദ്യപിച്ചവര്‍ക്കാണ് അപകടം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ അഞ്ച് സര്ക്കാര്‍ ഉദ്യോഗ്സ്ഥരെ സസ്‌പെന്റ് ചെയ്തു. പ്രധാന പ്രതി ശ്രീപാലിനെ അറസ്റ്റ് ചെയ്തതായും എഎസ്പി വിശര്‍ജന്‍ സിംഗ് യാദവ് അറിയിച്ചു.
നാടന്‍ മദ്യം കഴിച്ച ആളുകളെ ദഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തലചുറ്റിവീഴുകയും ഛര്‍ദിക്കുയും ചെയ്ത ആളുകളില്‍ അഞ്ച് പേര്‍ മരണപ്പെട്ടു. പിന്നീട് ചികിത്സയില്‍ കഴിയുകയായരുന്നവരില്‍ കൂടുതല്‍ പേരും ഞായറാഴ്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ജില്ലാ മജിസ്‌ട്രേറ്റ് അജയ് യാദവ് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ മൃതദേഹങ്ങളുമായി റോഡ് ഉപരോധിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 105 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക