|    Apr 27 Fri, 2018 1:54 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

വിഷുവിനെ വരവേല്‍ക്കാന്‍ കൊച്ചിന്‍ എക്‌സ്പ്രസ്സ് ഒരുങ്ങി

Published : 10th April 2018 | Posted By: ke

ദുബയ്: മലബാര്‍ വിഭവങ്ങളെ വെല്ലു വിളിക്കുന്ന തിരുവിതാംകൂര്‍ ഭക്ഷ്യ വിഭവങ്ങളൊരുക്കി ശ്രദ്ധേയരായ ഖിസൈസിലെ കൊച്ചിന്‍ എക്‌സ്പ്രസ്സ് റസ്റ്റാറണ്ട് വിഷുവിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ചക്ക പായസമടക്കമുള്ള 30 തോളം വിഭവങ്ങളായിരിക്കും വിഷുവിന് ഒരുക്കുകയെന്ന് എം.ഡി സ്റ്റാന്‍ലി എഡ്വേര്‍ഡ് അറിയിച്ചു. തെക്കന്‍ കേരളത്തിന്റെ തനതായ വിഭവങ്ങള്‍ പ്രവാസികള്‍ക്ക് പരിചയപ്പെടുത്തുകയാണ് കൊച്ചിന്‍ എക്‌സ്പ്രസ്സിന്റെ ലക്ഷ്യം. മറ്റു റസ്റ്റാറണ്ടുകളെ അപേക്ഷിച്ച് മാര്‍ക്കറ്റില്‍ നിന്നും അപ്പപ്പോള്‍ വാങ്ങുന്ന സാധനങ്ങള്‍ ഫ്രീസറില്‍ സൂക്ഷിക്കാതെ ഉടനെ തന്നെ പാചകം ചെയ്യുന്ന പ്രത്യേകതയും ഈ റസ്റ്റാറണ്ടിനുണ്ട്. കിച്ചന്‍ മാനേജര്‍ ആശിഷ് ജയേഷ്, റസ്റ്റാറണ്ട് മാനേജര്‍ ബി.ആര്‍ വിഷ്ണു. ഷെഫ് രാജേഷ് നായര്‍ എന്നവരും വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss