|    Apr 26 Thu, 2018 5:48 am
FLASH NEWS

വിഷുവിനു കോപ്പുകൂട്ടാന്‍ വ്യാജമദ്യം; ഒരാള്‍ അറസ്റ്റില്‍

Published : 5th April 2018 | Posted By: kasim kzm

താമരശ്ശേരി: വിഷു ആഘോഷത്തിനു കോപ്പുകൂട്ടാന്‍ വ്യാജ ചാരായം സുലഭമായതോടെ പരിശോധനയുമായി എക്‌സൈസ് അധികൃതര്‍ രംഗത്ത്. ഇതിന്റെ ഭാഗമായി നടന്ന പരിശോധനയിലാണ് ചമലില്‍ വ്യാജ ചാരായവുമായി മധ്യവയസ്‌കന്‍ പിടിയിലായത്.
ചമല്‍ കേളന്‍മൂല കുഴിമുള്ളില്‍ സലിം തോമസി(54)നെയാണ് താമരശ്ശേരി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി ജി കുര്യാക്കോസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. വിഷു ആഘോഷത്തിന്റെ മുന്നോടിയായുള്ള പരിശോധനയിലാണ് ബാലഭവനു സമീപം നിന്നും ഇയാളില്‍ നിന്നും 5 ലിറ്റര്‍ ചാരായം പിടിച്ചെടുത്തത്. കട്ടിപ്പാറ, ചമല്‍ പ്രദേശങ്ങളില്‍ വ്യാജ വാറ്റും ചാരായ വില്‍പ്പനയും വ്യാപാകമാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന. ചമല്‍ മേഖലയിലാണ് സലിം തോമസ് ചാരായം വില്‍പ്പന നടത്തുന്നതെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതിയെ  റിമാന്‍ഡ് ചെയ്തു. കട്ടിപ്പാറ. ചമല്‍ മേഖലകളി വനാതിര്‍ത്തികളിലും പുഴയോരങ്ങളിലും വ്യാജവാറ്റ് വ്യാപകമാണെന്നും വരും ദിനങ്ങളില്‍  പരിശോധന ശക്തമാക്കുമെന്നും ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
പ്രിവന്റീവ് ഓഫിസര്‍ സജീവ്, എസ്ഇഒ മാരായസി ജി സുരേശ് ബാബു,കെ ജി ജിനീഷ്,,സിജി ഷാജു,വി എസ് സുമേഷ്,ഡ്രൈവര്‍ സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss