|    Mar 28 Tue, 2017 11:54 am
FLASH NEWS

വിഷുദിനത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി വിഎം സുധീരന്‍

Published : 16th April 2016 | Posted By: SMR

തിരുവനന്തപുരം: വിഷുദിനത്തില്‍ ജൈവപച്ചക്കറി വിളവെടുപ്പ് നടത്തി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍.
ചെങ്കല്‍ചൂള കോളനിയില്‍ കെപിസിസി ഗാന്ധിസമൃദ്ധി സെല്ലിന്റെ ‘വിഷുവിന് വിഷരഹിത പച്ചക്കറി വീട്ടുവളപ്പില്‍’ എന്ന പദ്ധതിയുടെ ഭാഗമായി നടന്ന വിളവെടുപ്പിനാണ് അദ്ദേഹം എത്തിയത്. വിവിധയിനം ചീരകള്‍, വെണ്ട, കത്തിരി, വഴുതണ, പയര്‍ തുടങ്ങിയ നിരവധി പച്ചക്കറി ഇനങ്ങളാണ് വിളവെടുത്തത്. കോളനി നിവാസികള്‍ ഒന്നിച്ചു ചേര്‍ന്നാണ് ജൈവകൃഷി കൃഷി നടത്തിയത്.
കോളനിയില്‍ തങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സുധീരനോട് പങ്കുവച്ചു. ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുമെന്ന ഉറപ്പ് നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. വീണ്ടും കൃഷിനടത്തുന്നതിന് പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. വിളവെടുപ്പിന് മന്ത്രി വിഎസ് ശിവകുമാര്‍, കെപിസിസി സെക്രട്ടറി മണക്കാട് സുരേഷ്, ഗാന്ധി ഹരിത സമൃദ്ധി സംസ്ഥാന സെക്രട്ടറി സനല്‍കുളത്തിങ്കല്‍ നേതൃത്വം നല്‍കി.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day