|    Aug 14 Tue, 2018 1:52 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികള്‍ മരിച്ചു

Published : 19th September 2017 | Posted By: fsq

 

അഹ്മദാബാദ്: ഫാക്ടറിയിലെ രാസമാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് നാലു തൊഴിലാളികള്‍ മരിച്ചു. അഞ്ചുപേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാങ്കില്‍ ആദ്യം ഇറങ്ങിയവരാണ് വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായത്. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയവരും അബോധാവസ്ഥയിലാവുകയായിരുന്നു. ഫാക്ടറി അധികൃതര്‍ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേര്‍ മരിച്ചു. അറ്റകുറ്റപ്പണിക്കായി അടച്ചിട്ട ഫാക്ടറിയിലാണ് അപകടം സംഭവിച്ചത്. പോലിസ് കേസെടുത്തിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss