|    Mar 29 Wed, 2017 4:45 pm
FLASH NEWS

വിഷവാതകം പുറത്തുവിട്ട സ്വകാര്യസ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിരോധിച്ചു

Published : 30th November 2015 | Posted By: G.A.G

തിരുവനന്തപുരം : വിഷവാതകം പുറത്തുവിട്ട വ്യവസായസ്ഥാപനത്തിന്റെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ നിര്‍ത്തിവെപ്പിച്ചു.
നെടുമങ്ങാട് ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ പ്ലാസ്റ്റിക് പ്രിന്റേഴ്‌സ് എന്ന സ്ഥാപനത്തിന്റെ പ്രവര്‍ത്തനമാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നിരോധിച്ചത്. ക്രിമിനല്‍ നടപടിച്ചട്ടം 144 പ്രകാരമാണ് നടപടി. ഈ സ്ഥാപനത്തില്‍ നിന്ന് വിഷവാതകം ശ്വസിച്ച് കഴിഞ്ഞ 23 ന് നാല് ഫയര്‍ ആന്‍ഡ് റസ്‌ക്യു ഉദ്യോഗസ്ഥര്‍ ആശുപത്രിയിലായിരുന്നു. തുടര്‍ന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ടെക്‌നിക്കല്‍ ഓഫീസര്‍ അന്വേഷണം നടത്തി സ്ഥാപനത്തില്‍ നിന്ന് വിഷവാതകങ്ങളും തീപിടിക്കാന്‍ സാധ്യതയുള്ള വാതകങ്ങളും ബഹിര്‍ഗമിക്കുന്നതായി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയത.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day