|    Jan 19 Thu, 2017 5:51 am
FLASH NEWS

വിഷരഹിത പച്ചക്കറി; ഗ്രാമശ്രീ നാടിന് മാതൃകയാവുന്നു

Published : 17th October 2016 | Posted By: Abbasali tf

പൂച്ചാക്കല്‍: വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം യാഥാര്‍ഥമാക്കുകയാണ് ഗ്രാമശ്രീ എന്ന കൂട്ടായ്മയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍. പടവലവും പാവലും പയറും വിളഞ്ഞത് പ്രതീക്ഷകള്‍ക്കുമപ്പുറം.നാടാകെ വിഷരഹിത പച്ചക്കറിക്കായി പരിശ്രമിക്കുമ്പോ ള്‍ എന്തുകൊണ്ട് നമുക്കും അതില്‍ പങ്കാളികളായിക്കൂടെന്ന ആശയം പളളിപ്പുറം ശാന്തിക്കവലക്ക് സമീപം പ്രവര്‍ത്തിക്കുന്നവിഷരഹിത പച്ചക്കറിയുടെ മീറ്റിങില്‍ ചര്‍ച്ചാ വിഷയമായപ്പോള്‍ എടുത്ത തീരുമാനമായിരുന്നു കൃഷില്‍ നൂറ് മേനി വിളയിക്കാനുളള ആദ്യ ചുവട് വെയ്പ്പ്. പിന്നീട് ഒട്ടും വൈകാതെ തന്നെ ശാന്തിക്കവലക്ക് സമീപം ഒരേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് അവിടെ പടവലം, പാവല്‍, പയര്‍ എന്നിവയുടെ വിത്ത് പാകി. തുടക്കത്തില്‍ കീടങ്ങളുടെയും പുഴുക്കളുടെയും ഉപദ്രവം കൃഷിയെ സാരമായി ബാധിച്ചെങ്കിലും പ്രസിഡന്റ് പി സി അശോകന്‍ സെക്രട്ടറി പിആര്‍അജി എന്നിവര്‍ നേതൃത്വം നല്‍കുന്ന ഗ്രാമശ്രീ കൂട്ടായിമയിലെ 11 അംഗങ്ങള്‍ പിന്നോട്ട് മാറിയില്ല. പരിചയസമ്പന്നരായ മുതിര്‍ന്ന കൃഷിക്കാരുടെയും തൈക്കാട്ടുശേരി കൃഷി ഓഫിസറുടെയും സമയോജിതമായ നിര്‍ദേശങ്ങളും പ്രോല്‍സാഹനവും കൂടിയായപ്പോള്‍ അംഗങ്ങളുടെ പരിശ്രമത്തിന് ഫലം കണ്ടു. പൂച്ചാക്കല്‍, പളളിച്ചന്ത, ഒറ്റപ്പുന്ന തുടങ്ങിയ മാര്‍ക്കറ്റുകളിലും സമീപത്തെ ചെറിയ കടകളിലും ഇപ്പോള്‍ പച്ചക്കറികള്‍ എത്തിച്ചു കൊടുത്ത് വില്‍പ്പന നടത്തുന്നുണ്ട്.കൂടാതെ രാവിലെ വിളവെടുക്കുന്ന സമയത്തും ആവശ്യക്കാര്‍ക്ക് കൃഷിയിടത്തില്‍ വെച്ചും പച്ചക്കറികള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വിപണിയില്‍ വേണ്ടത്ര വില ലഭിക്കുന്നില്ലായെന്നും നാട്ടിന്‍ പുറങ്ങളിലെ ചെറിയ കൃഷി തോട്ടങ്ങളില്‍ നിന്നും സര്‍ക്കാര്‍ നേരിട്ട് കൃഷി ഉല്‍പ്പന്നങ്ങള്‍ ശേഖരിച്ച് വിപണനം ചെയ്താല്‍ മാത്രമേ പുതിയ കര്‍ഷകര്‍ മുന്നോട്ടു വരുകയുളളു എന്നാണ് ഗ്രാമശ്രീയിലെ അംഗങ്ങള്‍ പറയുന്നത്. എന്നിരുന്നാലും കൃഷിയില്‍ നിന്നും ഞങ്ങള്‍ പിന്നോട്ടില്ലായെന്നും അടുത്ത കൃഷി തുടങ്ങുന്നതിനായുളള തയ്യാറെടുപ്പിലാണ് ഗ്രാമശ്രീയിലെ അംഗങ്ങള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക