|    Dec 18 Mon, 2017 9:00 am

വിഷരഹിത പച്ചക്കറിയുമായി ഇസ്‌ലാമിക് ഹൈസ്‌കൂള്‍ ഒരുമനയൂര്‍

Published : 6th November 2016 | Posted By: SMR

ചാവക്കാട്: വിഷരഹിത പച്ചക്കറിയുമായി ഒരുമനയൂര്‍ ഇസ്്‌ലാമിക് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍. വിഷരഹിത പച്ചക്കറി എന്ന ലക്ഷ്യം വെച്ചാണ് ജൈവ പച്ചക്കറി കൃഷി വ്യാപകമായി ചെയ്യുന്നത്. വെണ്ട, തക്കാളി, വഴുതന, മുളക്, പയര്‍ തുടങ്ങിയ ഇനങ്ങള്‍ കൃഷിയിടത്തിലുണ്ട്. കാര്‍ഷിക ക്ലബ്ബിലെ വിദ്യാര്‍ഥികളാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കൃഷി ഒരു ജീവിതരീതിയാക്കി മാറ്റിയ ഈ വിദ്യാര്‍ഥികള്‍ എല്ലാവര്‍ക്കും ഒരു മാതൃകയാവുകയാണ്. കുട്ടികര്‍ഷകനെ കണ്ടെത്തുന്നതിന്റെ ഭാഗമായി വീടുകളിലെ കൃഷി പ്രോല്‍സാഹിപ്പിക്കുന്നതിനും, അയല്‍പക്കകൃഷിക്കും കാര്‍ഷിക ക്ലബ്ബ് പദ്ധതി ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും ജൈവകൃഷി സംസ്‌കാരം വാര്‍ത്തെടുക്കാന്‍ കഴിഞ്ഞുവെന്നുള്ളതാണ് ഏറ്റവും വലിയ നേട്ടമെന്ന് അധ്യാകര്‍ പറയുന്നു. കൃഷിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കാണ് വിനിയോഗിക്കുന്നത്. ചാവക്കാട് വിദ്യാഭ്യാസ ജില്ല സംഘടിപ്പിച്ച ജൈവ പച്ചക്കറി കൃഷി മല്‍സരത്തില്‍ എയ്ഡഡ് വിഭാഗത്തില്‍ സ്‌കൂള്‍ ഒന്നാം സ്ഥാനം നേടി. മാനേജര്‍ വി കെ അബ്ദുല്ല മോന്‍, പിടിഎ പ്രസിഡന്റ് ഹാരിഫ് ഒരുമനയൂര്‍, പ്രധാന അധ്യാപകന്‍ ടി ഇ ജെയിംസ്, പി എം റംല, സുഹ്‌റാബീബി എന്നിവരാണ് മേ ല്‍നോട്ടം വഹിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss