|    Feb 27 Mon, 2017 1:08 am
FLASH NEWS

വിഷരഹിതമായി പച്ചക്കറികള്‍ കൃഷി ചെയ്ത് കാക്കിക്കുള്ളിലെ കര്‍ഷകര്‍

Published : 14th November 2016 | Posted By: SMR

മുഹമ്മദ് അന്‍സാരി

പീരുമേട്: നിയമം കാത്തുസൂക്ഷിക്കുന്നതിനൊപ്പം വിഷരഹിതമായി പച്ചക്കറിയും കൃഷി ചെയ്ത് മാതൃകയാവുകയാണ് പീരുമേട്ടിലെ പോലിസുകാര്‍. പോലിസ് സ്‌റ്റേഷനിലെ ഓഫിസ് കാര്യാലയത്തിനു സമീപത്തെ കാടുപിടിച്ചു കിടന്ന ഒന്നര ഏക്കര്‍ സ്ഥലത്താണ് പീരുമേട് സ്റ്റേഷനിലെ ജീവനക്കാരുടെ നേതൃത്വത്തില്‍ വെട്ടിത്തെളിച്ച് ജൈവ പച്ചക്കറി കൃഷി ചെയ്യുന്നത്. ഒന്നര മാസമായി ജീവനക്കാര്‍ ഇവിടെ കൃഷി ചെയ്തുവരുന്നു. ക്യാരറ്റ്, കാബേജ്, ബീന്‍സ്, ബ്രോകോളി, തക്കാളി, പച്ചമുളക്, ചീര തുടങ്ങി നിരവധിയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്. പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റിയില്‍ നിന്നു വില കൊടുത്താണ് കൃഷിക്ക് ആവശ്യമായ വിത്തുകള്‍ വാങ്ങിയത്. ഒഴിവ് സമയമാണ് കൃഷിക്കായി ഇവര്‍ സമയം കണ്ടെത്തുന്നത്. പച്ചക്കറി കൃഷിക്കു പുറമേ 400 വാഴവിത്തുകളും കാര്യാലയത്തിന്റെ വളപ്പില്‍ കൃഷി ചെയ്തിട്ടുണ്ട്. പൂര്‍ണമായും ജൈവവളമാണ് കൃഷിയ്ക്കായി ഉപയോഗിക്കുന്നത്. കീടനാശിനികളോ വളങ്ങളോ ഉപയോഗിക്കാത്തതിനാല്‍ ദിനംപ്രതിയുള്ള പരിചരണം ഒഴിവു സമയങ്ങളില്‍ ഇവര്‍ തന്നെ സമയം കണ്ടെത്തി കൃഷികള്‍ പരിപാലിക്കുകയാണ് ചെയ്യുന്നത്. പച്ചചാണകത്തില്‍ കടല പിണ്ണാക്ക് ചേര്‍ത്ത മിശ്രിതമാണ് പച്ചക്കറികളില്‍ തളിക്കുന്നത്. കാബേജിന് മാത്രം കൃഷിഭവനില്‍ നിന്നു നല്‍കുന്ന വളമാണ് ഉപയോഗിക്കുന്നത്. പച്ചക്കറികള്‍ നനക്കുന്നനതിനായും പ്രത്യേകം സമ്പ്രദായം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പീരുമേട് സ്റ്റേഷനിലെ പോലിസുകാരനായ ഷാജഹാനാണ് വിഷ രഹിത പച്ചക്കറി ഉല്‍പ്പാദനം എന്ന ആശയം സഹജീവനക്കാരെ അറിയിച്ചത്. ഇതിന്റെ ഭാഗമായി ഒന്നര വര്‍ഷം മുന്‍പ് പോലിസ് കാര്യാലയത്തിനു പിന്നിലുള്ള കുറച്ച് സ്ഥലത്ത് ചെറിയ രീതിയില്‍ കൃഷി ചെയ്തു. കോണ്‍സ്റ്റബിള്‍മാരായ സുനില്‍ കുമാര്‍, നിയാസ് തുടങ്ങിയവര്‍ പച്ചക്കറി കൃഷിക്ക് സജീവമായി രംഗത്ത് ഇറങ്ങി. കൃഷിയ്ക്കുള്ള പണം കണ്ടെത്തുന്നതും ജീവനക്കാര്‍ സ്വന്തമായി തന്നെയാണ്. തക്കാളി, ചീര, തുടങ്ങിയവ പാകമായി വിളവെടുപ്പിനു തയ്യാറായ നിലയിലാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 18 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day