|    Oct 18 Wed, 2017 4:05 am
FLASH NEWS
Home   >  National   >  

വിഷം കുടിക്കാനും ദഹിപ്പിക്കാനും ശക്തിതന്നത് ശിവന്‍;തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ മണ്ണു കപ്പേണ്ടി വരും: മോദി

Published : 9th October 2017 | Posted By: mi.ptk

ബറൂച്ച്: തനിക്കെതിരെ ഗൂഢാലോചന നടത്തുന്നവര്‍ മണ്ണു കപ്പേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തനിക്കുനേരെ ചീറ്റുന്ന വിഷം കുടിച്ചിറക്കാനും ദഹിപ്പിക്കാനും ശക്തി തന്നത് പരമശിവനാണ്. അതുകൊണ്ടാണ് തനിക്കെതിരെ വിഷം ചീറ്റുന്നവരെ പ്രതിരോധിക്കാന്‍ കഴിഞ്ഞതെന്നും ജന്മനാടായ ഗുജറാത്തിലെ വാദ്‌നഗറില്‍ മോദി പറഞ്ഞു. പ്രധാനമന്ത്രിയായിതിന് ശേഷം ഇന്നലെ ആദ്യമായാണ് സ്വദേശമായ വദ്‌നഗര്‍ ടൗണ്‍ മോദി സന്ദര്‍ശിച്ചത്.
‘പരമശിവന്‍ നല്‍കിയ ശക്തി ഞാന്‍ മാതൃരാജ്യത്തെ സേവിക്കാന്‍ ഉപയോഗിക്കും. ഞാന്‍ മോദിയാണ്, ഗാന്ധിയുടെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും നാട്ടില്‍ നിന്ന് വന്നവന്‍. എത്ര കള്ളന്മാര്‍ വന്നുപോയാലും ആത്യന്തിക വിജയം സത്യത്തിനായിരിക്കും’-മോദി പറഞ്ഞു.
കോണ്‍ഗ്രസിനെതിരെയും മോദി രൂക്ഷമായ ഭാഷയില്‍ വിമര്‍ശനമുന്നയിച്ചു.യു.പി.എ സര്‍ക്കാര്‍ വികസന വിരോധികളും ശരിയായ നയങ്ങള്‍ രൂപീകരിക്കാന്‍ കഴിയാത്തവരുമായിരുന്നുവെന്നും രാജ്യത്ത് ഒരു ആരോഗ്യ നയം രൂപീകരിക്കാന്‍ അടല്‍ ബിഹാരി വാജ്‌പെയ് പ്രധാനമന്ത്രിയാകേണ്ടി വന്നവെന്നും മോദി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക