|    Jun 22 Fri, 2018 1:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

വിഷം കഴിച്ച് വിദ്യാര്‍ഥിനി മരിച്ചു; മനോവിഷമത്തില്‍ സുഹൃത്ത് തൂങ്ങിമരിച്ചു

Published : 20th September 2016 | Posted By: SMR

നീലേശ്വരം: ഒരുമിച്ച് വിഷംകഴിച്ച് ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ച മനോവിഷമത്തില്‍ കാമുകനായ വിദ്യാര്‍ഥി തൂങ്ങി മരിച്ചു.
പരപ്പ നെല്ലിയറ കോളനിയിലെ ബാലകൃഷ്ണന്‍-കുംബ ദമ്പതികളുടെ മകളും ബാനം ജിഎച്ച്എസിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയുമായ രാധിക (15), നെല്ലിയറ കോളനിയിലെ തെങ്ങുകയറ്റ തൊഴിലാളി അമ്പാടി-തമ്പായി ദമ്പതികളുടെ മകന്‍ നന്ദു എന്ന നന്ദകുമാര്‍(19) എന്നിവരാണ് മരിച്ചത്.
അയല്‍വാസികളായ ഇരുവരും പ്രണയത്തിലായിരുന്നു. ഒരാഴ്ച മുമ്പ് ഇവര്‍ വിഷംകഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
പരിയാരം മെഡിക്കല്‍ കോളജില്‍ ചികില്‍സയ്ക്കിടെയാണ്  രാധിക മരണപ്പെട്ടത്. മരണ വിവരം അറിഞ്ഞ് കാമുകനായ നന്ദകമാര്‍ രാത്രി കശുമാവില്‍ തൂങ്ങി ജീവനൊടുക്കുകയായിരുന്നു. രാധികയുടെ സഹോദരങ്ങള്‍: രതീഷ്, രാകേഷ്. നന്ദകുമാറിന്റെ സഹോദരന്‍: അനീഷ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss