|    Jul 21 Sat, 2018 12:04 am
FLASH NEWS

വിശ്വാസ-ആചാര സ്വാതന്ത്ര്യം പരിരക്ഷിക്കണം : സമസ്ത ശരീഅത്ത് സമ്മേളനം

Published : 24th September 2017 | Posted By: fsq

 

കോഴിക്കോട്: ഇന്ത്യന്‍ ഭരണഘടന മൗലികാവകാശം നല്‍കിയ വിശ്വാസ -ആചാര -സ്വാതന്ത്ര്യം പരിരക്ഷിക്കാന്‍ ഭരണകൂടങ്ങള്‍ക്കും ജുഡീഷ്യറിക്കും ബാധ്യതയുണ്ടെന്ന് കോഴിക്കോട് നടന്ന സമസ്ത ശരീഅത്ത് സമ്മേളനം ആവശ്യപ്പെട്ടു. മുത്വാലാഖിനെ മറപിടിച്ചു സുപ്രിംകോടതി നടത്തിയ വിധി അടിസ്ഥാനപരമായി മൗലികാവകാശങ്ങളില്‍ ഇടപെടലാണ്. സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.മുത്ത്വലാഖ് നിരോധനം ഏകസിവില്‍ കോഡിലേക്കുള്ള കാല്‍വെയ്പാണെന്നും ചില അജണ്ടയാണ് ഇതിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ ആലിക്കുട്ടി മുസ്്—ലിയാര്‍ പ്രഭാഷണം നടത്തി. എസ്‌വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു. എം ടി അബ്ദുല്ല മുസല്യാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഓണംപിള്ളി മുഹമ്മദ് ഫൈസി, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ , ഉമര്‍ഫൈസി മുക്കം, വില്ല്യാപ്പിള്ളി ഇബ്രാഹിം മുസ്്‌ല്യാര്‍ വാക്കോട് മൊയ്തീന്‍കുട്ടി മുസ്്‌ല്യാര്‍, പുത്തനഴി മൊയ്തീന്‍ മുസ്്—ലിയാര്‍, ആനമങ്ങാട് മുഹമ്മദ് മുസ്്—ലിയാര്‍, അബ്ദുല്‍ ഖാദര്‍ അല്‍ഖാസിമി ബമ്പ്രാണ, കെ എ റഹ്്മാന്‍ ഫൈസി, പിണങ്ങോട് അബൂബക്കര്‍, കെ മോയിന്‍കുട്ടി മാസ്റ്റര്‍, സത്താര്‍ പന്തല്ലൂര്‍, കണ്‍വീനര്‍ നാസര്‍ഫൈസി കൂടത്തായി, മലയമ്മ അബൂബക്കര്‍ ഫൈസി സംസാരച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss