|    Dec 18 Tue, 2018 1:00 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിശ്വാസ് മേത്ത ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയാവും

Published : 6th December 2018 | Posted By: kasim kzm

തിരുവനന്തപുരം: ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയായി മാറ്റി നിയമിക്കും. ഭവനനിര്‍മാണ വകുപ്പിന്റെ അധിക ചുമതല തുടര്‍ന്നും അദ്ദേഹത്തിനുണ്ടാവും. കായിക-യുവജന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ ജയതിലകിനെ ആസൂത്രണ, സാമ്പത്തിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു.
ചരക്കുസേവന നികുതി വകുപ്പ് കമ്മീഷണര്‍ രാജന്‍ ഖൊബ്രഗഡെക്ക് ആയുഷ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. ജലവിഭവ സെക്രട്ടറി ടിങ്കു ബിസ്വാളിനെ കായിക,യുവജന വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പാലക്കാട് സബ് കലക്ടര്‍ ആസിഫ് കെ യൂസഫിനെ തലശ്ശേരി സബ് കലക്ടറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിയാരം മെഡിക്കല്‍ കോളജ് പോലിസ് സ്റ്റേഷന്റെയും ക്വാര്‍ട്ടേഴ്‌സിന്റെയും നിര്‍മാണത്തിന് കടന്നപ്പള്ളി വില്ലേജിലെ 50 സെന്റ് സ്ഥലം പോലിസ് വകുപ്പിന് കൈമാറാന്‍ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിലനിര്‍ത്തിയാണു സ്ഥലം കൈമാറുന്നത്.
തൃശൂര്‍ മുനിസിപ്പാലിറ്റിയിലെ ഇലക്ട്രിസിറ്റി വിങിലെ വര്‍ക്ക്‌മെന്‍ ഓഫിസര്‍ വിഭാഗത്തിലുള്ളവരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കീഴിലുളള വിജ്ഞാനമുദ്രണം പ്രസ്സില്‍ താല്‍ക്കാലികമായി ജോലി ചെയ്യുന്ന 10 ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചു. കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന 24 ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചു.
പിന്നാക്ക വിഭാഗ കോര്‍പറേഷന്റെ 10 പുതിയ ഉപജില്ലാ ഓഫിസുകള്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു. സംസ്ഥാന വൈദ്യുതി ബോര്‍ഡ് ചീഫ് എന്‍ജിനീയര്‍ ഇന്‍വെസ്റ്റിഗേഷന്‍ കണ്‍സ്ട്രക്ഷന്‍ ചീഫ് എന്‍ജിനീയറായ പി കെ മണിയെ സംസ്ഥാന വൈദ്യുതി ബോര്‍ഡ് ഡയറക്ടര്‍ ജനറേഷന്‍ സിവില്‍ ആന്റ് എച്ച്ആര്‍എം ആയി നിയമിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss