|    Nov 18 Sun, 2018 2:50 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

വിശ്വാസികള്‍ക്കൊപ്പം സമരം തുടരുമെന്ന് ബിജെപി

Published : 2nd November 2018 | Posted By: kasim kzm

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുര്‍വാശിയും മര്‍ക്കടമുഷ്ടിയും ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. ശബരിമല ഏറ്റുമുട്ടല്‍ നടക്കേണ്ട ഭൂമിയല്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ബിജെപി സംസ്ഥാന നേതൃയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിക്കുന്നത് റിവ്യൂ ഹരജി കണക്കിലെടുത്തായിരിക്കില്ല. വിശ്വാസികള്‍ക്കൊപ്പം നിന്ന് സമരം ശക്തമാക്കും. നിലയ്ക്കല്‍ ലാത്തിച്ചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും യുവതികളെ ശബരിമലയിലേക്കു പോവാന്‍ സിപിഎം നിര്‍ബന്ധിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സുപ്രിംകോടതിയുടെ റിവ്യൂ ഹരജി വിധി എന്തായാലും ശരി, വിശ്വാസം സംരക്ഷിക്കാന്‍ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss